മണിപ്പൂരില്‍ കുക്കി യുവതികളെ നഗ്നരായി ലൈംഗികാതിക്രമം നടത്തിയ പ്രതികളെ പൊലീസ് വിശദമായി ഇന്ന് ചോദ്യം ചെയ്യും. മുഖ്യപ്രതി ഹീരോദാസ് ഉള്‍പ്പെടെ നാല് പേരെയാണ് കോടതി പതിനൊന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. വിശദമായി ചോദ്യം ചെയ്താല്‍ ബാക്കിയുള്ള പ്രതികളുടെ വിവരം ലഭിക്കുമെന്നാണ് പൊലീസ് കണക്കുകൂട്ടല്‍.
സമാന രീതിയുള്ള മറ്റേതെങ്കിലും സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. സംഘര്‍ഷം വീണ്ടും വ്യാപിക്കാതിരിക്കാന്‍ സായുധസേനകളും പൊലീസും കനത്ത ജാഗ്രതയിലാണ്. അതേസമയം മണിപ്പൂര്‍ വിഷയത്തില്‍ തിങ്കളാഴ്ച മുഴുവന്‍ പ്രതിപക്ഷ എംപിമാരും പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധിക്കും.
സംഭവത്തിന്റെ വീഡിയോ പുറത്ത് വരുന്നതിനും ഒരു മാസം മുമ്പേ ഇക്കാര്യത്തില്‍ ദേശീയ വനിതാ കമ്മീഷന് പരാതി ലഭിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടുണ്ട്.