ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലി തര്‍ക്കം ; രാഷ്ട്രീയക്കാരിയായ ഭാര്യയെ കല്ലുകൊണ്ടടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തി

ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലി തര്‍ക്കം ; രാഷ്ട്രീയക്കാരിയായ ഭാര്യയെ കല്ലുകൊണ്ടടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തി
രാഷ്ട്രീയക്കാരിയായ ഭാര്യയെ കല്ലുകൊണ്ടടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തി. രാജസ്ഥാനി മാതാ കാ തന്നിലാണ് സംഭവം.രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടിയുടെ മഹിള്‍ മോര്‍ച്ചയുടെ മുന്‍ പ്രസിഡന്റ് സുമനാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് രമേഷ് ബെനിവാളിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ശേഷം ഭാര്യയുടെ മൃതദേഹത്തിനരികെ രാത്രി മുഴുവന്‍ വാതില്‍ അകത്ത് നിന്ന് പൂട്ടി ഇയാള്‍ കാവലിരുന്നു. ബന്ധുക്കള്‍ വാതില്‍ത്തുറക്കാന്‍ ആവശ്യപ്പെട്ടിട്ടും. ഒടുവില്‍ പൊലീസെത്തിയതോടെയാണ് വാതില്‍ തുറന്ന് കീഴടങ്ങിയത്. 15 വര്‍ഷം മുമ്പ് വിവാഹിതരായ ബെനിവാളും ഭാര്യ സുമനും ഒരു വര്‍ഷം മുമ്പാണ് പുതിയ വീട്ടിലേക്ക് താമസം മാറിയതെന്ന് പൊലീസ് പറഞ്ഞു. മക്കള്‍ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുകയാണ്.

വെള്ളിയാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തര്‍ക്കമുണ്ടാകുകയായിരുന്നു. തുടര്‍ന്ന് രമേഷ് ഭാര്യയുടെ തല കല്ലുകൊണ്ട് അടിച്ചെന്നും ഡിസിപി (ഈസ്റ്റ്) അമൃത ദുഹാന്‍ പറഞ്ഞു. ഭാര്യയെ കൊലപ്പെടുത്തിയെന്ന് ബെനിവാള്‍ ഭാര്യാസഹോദരനെയും ജോധ്പൂരിലെ ബന്ധുക്കളെയും വിവരമറിയിച്ചു. ഭാര്യാസഹോദരന്‍ ഉള്‍പ്പെടെ എല്ലാവരും സംഭവസ്ഥലത്തേക്ക് എത്തിയെങ്കിലും ഇയാള്‍ വാതില്‍ തുറക്കാന്‍ തയ്യാറായില്ല. ഒടുവില്‍ പൊലീസ് എത്തിയപ്പോഴാണ് വാതില്‍ തുറന്നത്.

പ്രതി ഭാര്യയുടെ മൃതദേഹത്തിന് അരികില്‍ ഇരിക്കുകയായിരുന്നു. സുമനെ കൊല്ലാന്‍ ഉപയോഗിച്ച കല്ല് കണ്ടെടുത്തെന്നും പൊലീസ് പറഞ്ഞു. തടി ബിസിനസുകാരനായിരുന്നു രമേഷ്. രണ്ടോ മൂന്നോ മാസത്തിലൊരിക്കലേ വീട്ടില്‍ വരികയുള്ളൂ. നേരത്തെ പെട്രോള്‍ പമ്പില്‍ ജോലി ചെയ്തിരുന്ന സുമന്‍ പിന്നീട് ആര്‍എല്‍പിയില്‍ ചേര്‍ന്നുവെന്നും രാഷ്ട്രീയത്തില്‍ സജീവമായെന്നും പൊലീസ് പറഞ്ഞു. ഭാര്യ രാഷ്ട്രീയത്തില്‍ സജീവമായത് രമേഷിന് അതൃപ്തിയുണ്ടായിരുന്നു. ഇരുവരും നിരന്തരം വഴക്കുകൂടിയിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു.

Other News in this category



4malayalees Recommends