സ്വാതന്ത്ര്യ സമര സേനാനിയുടെ ഭാര്യയെ വീട്ടിനുളളില്‍ പൂട്ടിയിട്ട് സായുധ സംഘം തീവെച്ചുകൊന്നു ; മണിപ്പൂരില്‍ നിന്ന് വീണ്ടും ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍

സ്വാതന്ത്ര്യ സമര സേനാനിയുടെ ഭാര്യയെ വീട്ടിനുളളില്‍ പൂട്ടിയിട്ട് സായുധ സംഘം തീവെച്ചുകൊന്നു ; മണിപ്പൂരില്‍ നിന്ന് വീണ്ടും ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍
രണ്ടു കുക്കി യുവതികളെ നഗ്‌നരാക്കി നടത്തി കൂട്ടബലാത്സം ചെയ്ത ഹീനകൃത്യം പുറംലോകം അറിഞ്ഞതിന് ശേഷവും കുറ്റകൃത്യങ്ങള്‍ മണിപ്പൂരില്‍ ആവര്‍ത്തിക്കുകയാണ്. സങ്കല്‍പിക്കാനാകാത്ത ക്രൂരതയുടെ കൂടുതല്‍ വാര്‍ത്തകളാണ് പുറത്തുവരുന്നത്. കാക്ചിംഗ് ജില്ലയിലെ സെറോ ഗ്രാമത്തില്‍ ഒരു സ്വാതന്ത്ര്യ സമര സേനാനിയുടെ ഭാര്യയെ വീട്ടിനുളളില്‍ പൂട്ടിയിട്ട് സായുധ സംഘം തീവെച്ചുകൊന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എസ് ചുരാചന്ദ് സിംഗ് എന്ന സ്വതന്ത്ര്യസമരസേനാനിയുടെ ഭാര്യ ഇബെറ്റോംബി(80) യാണ് കൊല്ലപ്പെട്ടത്.

മെയ് 28 ന് പുലര്‍ച്ചെയാണ് സംഭവം. സായുധ സംഘം ഇബെറ്റോംബിയെ വീടിനുളളിലിട്ട് പൂട്ടുകയും വീടിന് തീവെക്കുകയുമായിരുന്നു. രക്ഷിക്കാന്‍ തങ്ങള്‍ എത്തിയപ്പോഴേക്കും തീ മുഴുവനായി വ്യാപിച്ചിരുന്നു എന്ന് ഇബെറ്റോംബിയുടെ ചെറുമകന്‍ പ്രേംകാന്ത പറഞ്ഞു. തലനാരിഴക്കാണ് താന്‍ രക്ഷപ്പെട്ടത്. മുത്തശ്ശിയെ രക്ഷിക്കുന്നതിനിടെ തന്റെ കയ്യിലും തുടയിലും വെടിയുണ്ട കയറിയെന്നും പ്രേകാന്ത കൂട്ടിച്ചേര്‍ത്തു.

ഗ്രാമത്തില്‍ അക്രമം ശക്തമായതോടെ ഓടിപ്പോകാന്‍ മുത്തശ്ശി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പിന്നീട് തന്നെ രക്ഷിക്കാന്‍ തിരികെവരൂ എന്നാണ് മുത്തശ്ശി അവസാനമായി പറഞ്ഞതെന്നും പ്രേംകാന്ത് ഓര്‍ത്തു. സെറോ ഗ്രാമത്തില്‍ വെടിവെപ്പും വന്‍ അക്രമവും നടന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 80ാം വയസ്സില്‍ അന്തരിച്ച എസ് ചുരാചന്ദ് സിംഗ് മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാം ആദരിച്ച ഒരു സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു. കത്തിച്ചാമ്പലായ വീട്ടില്‍ നിന്ന് തന്റെ മുത്തശ്ശന് മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍കലാം ഉപഹാരം സമര്‍പ്പിക്കുന്ന ഒരു ഫോട്ടോ മാത്രമാണ് പ്രേംകാന്തിന് ലഭിച്ചത്.

Other News in this category



4malayalees Recommends