ഗതാഗത നിയമം ലംഘിച്ചതിന് കൊറിയന്‍ പൗരന് രസീതില്ലാതെ അയ്യായിരം രൂപ പിഴ ചുമത്തി ; ഡല്‍ഹി പൊലീസുകാരന് സസ്‌പെന്‍ഷന്‍

ഗതാഗത നിയമം ലംഘിച്ചതിന് കൊറിയന്‍ പൗരന് രസീതില്ലാതെ അയ്യായിരം രൂപ പിഴ ചുമത്തി ; ഡല്‍ഹി പൊലീസുകാരന് സസ്‌പെന്‍ഷന്‍
കൊറിയന്‍ പൗരന് രസീതില്ലാതെ പിഴ ചുമത്തിയതിന് ഡല്‍ഹി പൊലീസുകാരന് സസ്‌പെന്‍ഷന്‍. ഗതാഗത നിയമം ലംഘിച്ചെന്ന പേരിലാണ് ഇയാള്‍ക്ക് പിഴ ചുമത്തിയത്. എന്നാല്‍ പൊലീസുകാരന്‍ രസീത് നല്‍കിയിരുന്നില്ല. ഒരു മാസം മുമ്പ് നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

വീഡിയോയില്‍ മഹേഷ് ചന്ദ് എന്ന പൊലീസുകാരന്‍ ട്രാഫിക് നിയമ ലംഘനത്തിന് 5000 രൂപ നല്‍കണമെന്ന് കൊറിയക്കാരനോട് പറയുന്നു. എന്നാല്‍ 500 അടയ്ക്കാമെന്ന് അയാള്‍ പറയുമ്പോള്‍ അഞ്ഞൂറ് അല്ല അയ്യായിരം ആണെന്ന് മഹേഷ് പറയുന്നുണ്ട്. കൊറിയന്‍ സ്വദേശി അയ്യായിരം നല്‍കുമ്പോള്‍ പൊലീസുകാരന്‍ കൈ പിടിച്ചു കുലുക്കി നന്ദി പറയുന്നതും വീഡിയോയിലുണ്ട്. വീഡിയോ സോഷ്യല്‍മീഡിയയിലൂടെ വൈറലായതോടെ മഹേഷിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തതായി ഡല്‍ഹി പൊലീസ് ട്വീറ്റ് ചെയ്തു. ' ഡല്‍ഹി പൊലീസിന് അഴിമതിയോട് സഹിഷ്ണുതയില്ലാത്ത നയമാണുള്ളത്, ട്വീറ്റില്‍ പറയുന്നു. എന്നാല്‍ രസീത് നല്‍കുന്നതിന് മുമ്പ് കൊറിയന്‍ പൗരന്‍ വാഹനമെടുത്ത് പോയെന്നാണ് സസ്‌പെന്‍ഷനിലായ പൊലീസുകാരന്‍ പറയുന്നത്.


Other News in this category



4malayalees Recommends