ബ്രിട്ടീഷ് അംബാസഡര്‍ക്ക് ഹമദ് രാജാവ് പുരസ്‌കാരം സമ്മാനിച്ചു
ബഹ്‌റൈനിലെ ബ്രിട്ടന്‍ അംബാസഡര്‍ റോഡി ഡ്രാമോണ്ടിന് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ പുരസ്‌കാരം സമ്മാനിച്ചു. ബഹ്‌റൈനിലെ സേവനം അവസാനിപ്പിച്ച് മടങ്ങുന്ന സാഹചര്യത്തിലാണ് ബഹ്‌റൈനും ബ്രിട്ടനും തമ്മിലുള്ള ബന്ധത്തില്‍ പുതിയ അധ്യായങ്ങള്‍ക്ക് തുടക്കമിട്ട അംബാസഡര്‍ക്കുള്ള ആദരവെന്ന നിലക്കാണ് ബഹ്‌റൈന്‍ ഫസ്റ്റ് ക്ലാസ് പതക്കം നല്‍കിയത്.
കഴിഞ്ഞ ദിവസം സാഫിരിയ്യ പാലസില്‍ നടന്ന ചടങ്ങിലാണ് ഹമദ് രാജാവ് പതക്കം അംബാസഡര്‍ക്ക് സമ്മാനിച്ചത്. ഇരു രാജ്യങ്ങളും തമ്മില്‍ വര്‍ഷങ്ങളായി വിവിധമേഖലകളില്‍ ശക്തമായ സഹകരണം തുടര്‍ന്നുവരുന്നത് ശക്തിപ്പെടുത്താന്‍ അംബാസഡറുടെ പ്രവര്‍ത്തന മികവുകൊണ്ട് സാധിച്ചതായി ഹമദ് രാജാവ് വിലയിരുത്തി.