കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഭാര്യയേയും ഭാര്യയുടെ മാതാപിതാക്കളേയും കൊലപ്പെടുത്തിയ യുവാവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഒമ്പതു മാസം പ്രായമുള്ള മകനൊപ്പമാണ് ഇയാള്‍ പൊലീസ് സ്റ്റേഷനിലെത്തിയത്. സംഘമിത്ര ഘോഷ് എന്ന യുവതി അവരുടെ മാതാപിതാക്കളായ ജുനു ഘോഷ്, സന്ദീപ് ഘോഷ് എന്നിവരാണ് കൊല്ലപ്പെട്ടത്.
സംഭവം നടക്കുന്ന സമയത്ത് സംഘമിക്രയുടെ കാസിരംഗ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന സഹോദരി വീഡിയോ കോളിലുണ്ടായിരുന്നതായും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
അസമിലെ ഗോലാഘട്ട് ജില്ലയിലാണ് സംഭവം. ഗോലഘട്ട് ഹിന്ദി സ്‌കൂളിന് അടുത്തുള്ള ദമ്പതികളുടെ സ്ഥലത്തു വച്ച് വാക്കേറ്റമുണ്ടാകുകയും തുടര്‍ന്ന് യുവാവ് ഭാര്യയേയും മാതാപിതാക്കളേയും വെട്ടിക്കൊല്ലുകയുമായിരുന്നു. കുറ്റകൃത്യം നടത്തിയ ശേഷം പ്രതി ഗോലാഘട്ട് പൊലീസ് സ്റ്റേഷനില്‍ 9 മാസം പ്രായമുള്ള കുഞ്ഞിനൊപ്പം എത്തി കീഴടങ്ങുകയായിരുന്നു.
മുമ്പ് ഭാര്യയെ ഉപദ്രവിച്ചതിനെ തുടര്‍ന്ന് പ്രതി ജയിലില്‍ കിടന്നിട്ടുണ്ട്. ജയില്‍ മോചനം നേടി വീട്ടിലെത്തിയ ഇയാള്‍ വീണ്ടും ഭാര്യയും കുടുംബവുമായി നിരന്തം പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇയാള്‍ ഭാര്യയേയും അവരുടെ മാതാപിതാക്കളേയും വെട്ടിക്കൊല്ലുകയായിരുന്നു ; അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.