പ്രതിപക്ഷ സഖ്യം 'ഇന്ത്യ' യെ കടന്നാക്രമിച്ച് നരേന്ദ്രമോദി. ഭീകര സംഘടനകളായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ, ഇന്ത്യന്‍ മുജാഹിദിന്‍ എന്നിവര്‍ 'ഇന്ത്യ' എന്ന് ഉപയോഗിച്ചു. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയിലും ഇന്ത്യ എന്നുണ്ട്. ഇതിന് സമാനമാണ് പ്രതിപക്ഷ മുന്നണിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇത്തരത്തില്‍ ദിശാ ബോധമില്ലാത്ത പ്രതിപക്ഷത്തെ രാജ്യം മുന്‍പ് ഒരിക്കലും കണ്ടിട്ടില്ലെന്നും പ്രധാനമന്ത്രി ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പറഞ്ഞു.
പാര്‍ലമെന്റില്‍ വര്‍ഷകാല സമ്മേളനത്തിന്റെ നാലാം ദിവസമായ ഇന്ന്, രാവിലെയാണ് ബിജെപി മുതിര്‍ന്ന നേതാക്കള്‍ യോഗം ചേര്‍ന്നത്. അതേസമയം മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷം ഉയര്‍ത്തിയ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ലോക്‌സഭ രണ്ട് മണിവരെ നിര്‍ത്തിവെച്ചു. പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രതികരിക്കണം എന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. ചര്‍ച്ചയ്ക്ക് തയാറാണെന്ന് അമിത് ഷാ അറിയിച്ചെങ്കിലും പ്രധാനമന്ത്രിയുടെ മറുപടി, അതിനുശേഷം ചര്‍ച്ച എന്ന നിലപാടില്‍ പ്രതിപക്ഷം ഉറച്ചു നില്‍ക്കുകയാണ്.