ഫേസ്ബുക്ക് സുഹൃത്തായ പാകിസ്ഥാന്‍ സ്വദേശിയെ വിവാഹം കഴിക്കാന്‍ ഇന്ത്യ വിട്ട രാജസ്ഥാന്‍ സ്വദേശിയായ യുവതിയെ തള്ളിപ്പറഞ്ഞ് കുടുംബം. പാക് സ്വദേശിയായ നസ്‌റുല്ലയെ വിവാഹം ചെയ്യാന്‍ അതിര്‍ത്തി കടന്ന് പാകിസ്ഥാനിലെത്തിയ അഞ്!ജുവിനെയാണ് അവളുടെ പിതാവ് തള്ളിപ്പറഞ്ഞിരിക്കുന്നത്. കാമുകന്‍ നസ്‌റുല്ലയെ കാണാന്‍ മാത്രമാണ് താന്‍ പാകിസ്ഥാനിലെത്തിയതെന്നായിരുന്നു അഞ്!ജു ആദ്യം അറിയിച്ചത്. അതോടെ, ഭാര്യ തിരിച്ചെത്തുന്നതും കാത്തിരിക്കുകയായിരുന്നു അഞ്!ജുവിന്റെ ഭര്‍ത്താവ് അരവിന്ദ്. ഇതിനിടെയാണ് അഞ്ജുവും നസ്‌റുല്ലയും വിവാഹിതരായ റിപ്പോര്‍ട്ട് പുറത്തുവന്നത്. അരവിന്ദിന്റെയും മക്കളുടെയും ഭാവി പോലും ചിന്തിക്കാതെയാണ് അഞ്!ജു നാടുവിട്ട് കാമുകന്റെ അടുത്തേക്ക് പോയതെന്ന് അഞ്ജുവിന്റെ അച്ഛന്‍ ഗയാ പ്രസാദ് തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
അഞ്ജു നാട് വിട്ടപ്പോള്‍ തന്നെ അവള്‍ തങ്ങള്‍ക്ക് ആരുമല്ലാതായി മാറിയെന്നും, മരിച്ചതായി കണക്കാക്കുന്നുവെന്നും അഞ്ജുവിന്റെ പിതാവ് പറയുന്നു. അവളെ തിരികെ കൊണ്ടുവരണണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിക്കില്ലെന്നും മകള്‍ പാകിസ്ഥാനില്‍ കിടന്ന് മരിക്കട്ടെയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അവളുടെ മനസ്സില്‍ എന്താണ് എന്ന് എനിക്കറിയില്ല. വീടുവിട്ടിറങ്ങിയ അവള്‍ ഇനി ഞങ്ങളുടെ ആരുമല്ല. ഞങ്ങള്‍ക്ക് അവള്‍ മരിച്ചു. അവള്‍ മക്കളെക്കുറിച്ചോ ഭര്‍ത്താവിനെക്കുറിച്ചോ ചിന്തിച്ചിട്ടുപോലുമില്ല. അവള്‍ ചെയ്യുന്ന കാര്യങ്ങളില്‍ താന്‍ ഇടപെടാറില്ലായിരുന്നു. അവള്‍ക്ക് വീസ എപ്പോള്‍ ലഭിച്ചുവെന്ന് പോലും എനിക്ക് അറിയില്ല. ഇങ്ങനെ പോകാന്‍ ആഗ്രഹിച്ചിരുന്നുവെങ്കില്‍ അവള്‍ ആദ്യം ഭര്‍ത്താവിനെ വിവാഹമോചനം ചെയ്യണമായിരുന്നു. ഇപ്പോള്‍ അവളുടെ ഭര്‍ത്താവിന്റെയും രണ്ട് കുട്ടികളുടെയും ജീവിതവും അവള്‍ തകര്‍ത്തിരിക്കുന്നു. അവരുടെ വളര്‍ത്തലിന്റെ ഉത്തരവാദിത്തം ഇപ്പോള്‍ ആര്‍ക്കാണ്?', ഗ്വാളിയോറില്‍ താമസിക്കുന്ന അഞ്ജുവിന്റെ അച്ഛന്‍ ഗയാ പ്രസാദ് തോമസ് പറഞ്ഞു.
ഫേസ്ബുക്ക് സുഹൃത്തിനെ കാണാന്‍ പാകിസ്ഥാനിലേക്ക് പോയ രാജസ്ഥാന്‍ അഞ്ജുവിന്റെ വിവാഹം കഴിഞ്ഞെന്ന റിപ്പോര്‍ട്ട് ഇന്നലെയാണ് പുറത്തുവന്നത്.