മതം മാറുകയോ വിവാഹം കഴിയ്ക്കുകയോ ചെയ്തിട്ടില്ല ; എല്ലാം പ്രചാരണം ; പാക്സ്ഥാനില്‍ നിന്ന് അഞ്ജു തിരിച്ചുവരുമെന്ന് നസ്‌റുള്ള

മതം മാറുകയോ വിവാഹം കഴിയ്ക്കുകയോ ചെയ്തിട്ടില്ല ; എല്ലാം പ്രചാരണം ; പാക്സ്ഥാനില്‍ നിന്ന് അഞ്ജു തിരിച്ചുവരുമെന്ന് നസ്‌റുള്ള
ഫേസ്ബുക്ക് സുഹൃത്തിനെ കാണാന്‍ പാകിസ്ഥാനിലേക്ക് പോയ രാജസ്ഥാന്‍ യുവതി അഞ്ജുവും നസ്‌റുള്ളയുമായുള്ള വിവാഹം കഴിഞ്ഞിട്ടില്ലെന്ന് സ്ഥിരീകരണം. അഞ്ജുവുമായുള്ള വിവാഹം നടന്നിട്ടില്ലെന്ന് നസ്‌റുള്ള സ്ഥിരീകരിച്ചതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ഇരുവരുമായും ഫോണില്‍ ബന്ധപ്പെട്ട ശേഷമാണ് ഇന്ത്യാടുഡേ റിപ്പോര്‍ട്ട്. പാകിസ്ഥാനിലെ പഖ്തൂന്‍ഖ്വ സ്വദേശിയായ ഫേസ്ബുക്ക് സുഹൃത്ത് നസ്‌റുള്ളയെ കാണാന്‍ പോയ അഞ്ജു ഇസ്ലാം മതം സ്വീകരിച്ച് ഫാത്തിമ എന്ന പേര് സ്വീകരിച്ചെന്നും നസ്‌റുള്ളയെ വിവാഹം ചെയ്‌തെന്നുമാണ് പ്രചരിക്കുന്ന വാര്‍ത്തകള്‍.

പ്രചരിക്കുന്നതെല്ലാം വ്യാജമാണെന്നും തങ്ങളുടെ വിവാഹം നടന്നിട്ടില്ലെന്നുമാണ് ഇരുവരും അവകാശപ്പെടുന്നത്. തങ്ങള്‍ സുരക്ഷിതരല്ലെന്നും അതുകൊണ്ടാണ് കോടതിയില്‍ ഹാജരായതെന്നും അഞ്ജു വിദേശിയായതിനാല്‍ തന്നെ 50 അംഗ പൊലീസ് സുരക്ഷ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നും നസ്‌റുള്ള വ്യക്തമാക്കി.

'പാകിസ്ഥാനില്‍ അഞ്ജു ഒരു വിദേശിയാണ്. അവള്‍ അപകടത്തിലാണ്. എപ്പോള്‍ വേണമെങ്കിലും ആക്രമിക്കപ്പെടാം. വിവിധ തരത്തിലുള്ള ആളുകളാണ് ഇവിടെയുള്ളത്. അവളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഞങ്ങളുടേത് കൂടിയായത് കൊണ്ടാണ് കോടതിക്ക് മുന്നില്‍ ഹാജരായത്' എന്നും നസ്‌റുള്ള വിശദീകരിച്ചു. നിലവില്‍ പ്രചരിക്കുന്ന വിവാഹ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു.

'അഞ്ജു എന്റെ നല്ല സുഹൃത്താണ്. ബൂര്‍ഖ ധരിച്ചതായുള്ള ചിത്രവും പ്രചരിക്കുന്നുണ്ട്. ഇവിടുത്തെ സംസ്‌കാരത്തിന്റെ ഭാഗമായാണ് ബൂര്‍ഖ ധരിച്ചത്. അതാവുമ്പോള്‍ പെട്ടെന്ന് അഞ്ജുവിനെ ആളുകള്‍ തിരിച്ചറിയുകയുമില്ല. പാകിസ്ഥാന്‍ സന്ദര്‍ശിക്കുകയെന്ന !ഉദ്ദേശ്യത്തില്‍ ടൂറിസ്റ്റ് വിസയിലാണ് അഞ്ജു ഇവിടെ എത്തിയത്. അവളുടെ വിവാഹ മോചന നടപടികള്‍ പുരോഗമിക്കുകയാണെന്ന് എനിക്ക് അറിയാം. ഭാവിയില്‍ ഞങ്ങളുടെ വിവാഹം നടക്കുമോയെന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ അഞ്ജുവിന്റെ തീരുമാനമാണ്. അവര്‍ക്ക് അങ്ങനെയൊരു താല്‍പര്യമുണ്ടെങ്കില്‍ അതുമായി മുന്നോട്ട് പോകും.നിലവില്‍ അഞ്ജു ഇന്ത്യയിലേക്ക് തിരികെ പോകാന്‍ ഒരുങ്ങുകയാണ്.ഓഗസ്റ്റില്‍ അവരുടെ വിസാ കാലാവധി അവസാനിക്കും.' നസ്‌റുള്ള പറഞ്ഞു. ഇക്കാര്യങ്ങള്‍ തന്നെയാണ് അഞ്ജുവും ആവര്‍ത്തിക്കുന്നത്.

2019ലാണ് നസ്‌റുല്ലയും അഞ്ജുവും ഫെയ്‌സ്ബുക്കില്‍ സുഹൃത്തുക്കളായത്. അഞ്ജുവിന്റെ ഭര്‍ത്താവ് അരവിന്ദ്, ഭാര്യ ഉടന്‍ മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലായിരുന്നു. ഇവര്‍ക്ക് 15 വയസ്സുള്ള മകളും ആറ് വയസ്സുള്ള മകനുമുണ്ട്.

Other News in this category



4malayalees Recommends