ഭാര്യ പാക്‌സിതാനില്‍ പോയ സംഭവത്തില്‍ പ്രതികരണവുമായി അഞ്ജുവിന്റെ ഭര്‍ത്താവും രംഗത്ത്.
'അവള്‍ എന്തിനാണ് ലാഹോറില്‍ പോയതെന്ന് എനിക്കറിയില്ലായിരുന്നു. വിസയും മറ്റും അവള്‍ എങ്ങനെ ഒപ്പിച്ചെടുത്തെന്നും എനിക്കറിയില്ല. ഭാര്യയുടെ ഫോണ്‍ പരിശോധിക്കുന്ന കൂട്ടത്തിലല്ല ഞാന്‍. അതുകൊണ്ട് അവളുടെ ഫോണിലെ മെസേജുകള്‍ ഒന്നും ഞാന്‍ കണ്ടിട്ടില്ല. സീമ ഹൈദറിന്റെ കേസുമായി ബന്ധപ്പെടുത്തേണ്ട ആവശ്യമില്ല. എല്ലാ രേഖകളും കൈയ്യില്‍ കരുതിയാണ് അവള്‍ ലാഹോറിലേക്ക് പോയിരിക്കുന്നത്. 23 ദിവസത്തിനുള്ളില്‍ തിരിച്ചെത്തുമെന്നായിരുന്നു അവള്‍ എന്നെ അറിയിച്ചത്.
അവള്‍ തിരിച്ചെത്തിയാല്‍ അവളോടൊപ്പം താമസിക്കണമോ എന്ന് ഇനി എന്റെ മക്കള്‍ തീരുമാനിക്കും. ഇതാദ്യമായിട്ടാണ് അവള്‍ എന്നെ അറിയിക്കാതെ എവിടെയെങ്കിലും പോയത്. ഇത് വഞ്ചനയാണ്. ഞാന്‍ അവളുടെ മാതാപിതാക്കളെ വിളിച്ച് തുടര്‍നടപടികള്‍ തീരുമാനിക്കും. നിയമപരമായ എല്ലാ രേഖകളും അവളുടെ കൈവശമുണ്ടെങ്കില്‍ അവളെ തിരിച്ച് വരാന്‍ അനുവദിക്കണം എന്നാണ് എനിക്ക് സര്‍ക്കാരിനോട് അപേക്ഷിക്കാനുള്ളത്', ഭര്‍ത്താവ് പറഞ്ഞു.
അതേസമയം, പാക് സ്വദേശിയായ നസ്‌റുല്ലയെ വിവാഹം ചെയ്യാന്‍ അതിര്‍ത്തി കടന്ന് പാകിസ്ഥാനിലെത്തിയ അഞ്ജുവിനെ അവളുടെ പിതാവ് തള്ളിപ്പറഞ്ഞിരുന്നു. തന്റെ മകള്‍ മരിച്ചതായി കണക്കാക്കുന്നുവെന്ന് അഞ്ജുവിന്റെ അച്ഛന്‍ ഗയാ പ്രസാദ് തോമസ് മാധ്യമങ്ങളോട് പറഞ്ഞു. അവളെ തിരികെ കൊണ്ടുവരണണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിക്കില്ലെന്നും മകള്‍ പാകിസ്ഥാനില്‍ കിടന്ന് മരിക്കട്ടെയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.