ഇന്ത്യന്‍ വിദ്യാര്‍ത്ഥി യുഎസ് തെരുവില്‍ പട്ടിണി കിടക്കുന്നു ; കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടി മാതാവ്

ഇന്ത്യന്‍ വിദ്യാര്‍ത്ഥി യുഎസ് തെരുവില്‍ പട്ടിണി കിടക്കുന്നു ; കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടി മാതാവ്
ബിരുദാനന്തര ബിരുദ പഠനത്തിനായി അമേരിക്കയിലെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ചിക്കാഗോയിലെ തെരുവുകളില്‍ പട്ടിണി കിടക്കുന്ന നിലയില്‍ കണ്ടെത്തി.

ചിക്കാഗോ ഡിട്രോയിഡിലെ ട്രൈന്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയും തെലങ്കാന മെഡ്ചല്‍ ജില്ലയിലെ മൗല അലി ഈദ്ഗാഹിന് സമീപത്തെ സാദുല്ലാല്‍ നാസര്‍ സ്വദേശിനിയുമായ സെയ്ദ ലുലു മിന്‍ഹാജ് സെയ്ദിയാണ് ഒരു നേരത്തെ ഭക്ഷണത്തിനായി വിദേശ രാജ്യത്ത് അലയുന്നത്.

2021 ആഗസ്തിലാണ് ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ ബിരുദ പഠനത്തിനായി ലുലു മിന്‍ഹാജ് അമേരിക്കയിലെത്തിയത്. രണ്ടു മാസം മുമ്പ് വരെ യുവതി നല്ല രീതിയിലാണ് കഴിഞ്ഞിരുന്നത്. അതിനു ശേഷം ബന്ധപ്പെടാന്‍ സാധിച്ചില്ല. രണ്ടു മൂന്നു മാസം കൊണ്ട് ഹൈദരാബാദില്‍ നിന്നുള്ള രണ്ട് യുവാക്കളാണ് ചിക്കാഗോയിലെ മസ്ജിദിന് മുമ്പില്‍ യുവതിയെ കണ്ടെത്തിയത്. സര്‍ട്ടിഫിക്കറ്റുകള്‍ അടക്കം സാധനങ്ങള്‍ നഷ്ടമായതോടെ വിഷാദ രോഗത്തിലായിരുന്നു യുവതി. മാതാപിതാക്കളെ വിദേശത്തെത്തിക്കാന്‍ സന്നദ്ധ സംഘടനകളും സഹായത്തിന് എത്തിയിട്ടുണ്ട്.

പെണ്‍കുട്ടിയുടെ അമ്മ കേന്ദ്ര സഹായം തേടിയിട്ടുണ്ട്. കോണ്‍സുലേറ്റും വൈകാതെ സംഭവത്തില്‍ ഇടപെടുമെന്നാണ് സൂചന.

Other News in this category



4malayalees Recommends