എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ രണ്ടു ലക്ഷം രൂപയ്ക്ക് വിറ്റ് ഹണിമൂണ്‍ യാത്ര , മൊബൈല്‍ ഫോണ്‍ വാങ്ങി ; ദമ്പതികള്‍ അറസ്റ്റില്‍

എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ രണ്ടു ലക്ഷം രൂപയ്ക്ക് വിറ്റ് ഹണിമൂണ്‍ യാത്ര , മൊബൈല്‍ ഫോണ്‍ വാങ്ങി ; ദമ്പതികള്‍ അറസ്റ്റില്‍
ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ വിറ്റതിന് ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ജയദേവ് ഘോഷ്, ഭാര്യ സതി എന്നിവരാണ് അറസ്റ്റിലായത്. കുഞ്ഞിനെ കണ്ടെത്തി.

ദമ്പതികളുടെ കൈവശം പുതിയ ഫോണ്‍ ഉണ്ടെന്ന് കണ്ടതോടെ സംശയം തോന്നിയ നാട്ടുകാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. ഒന്നര മാസം മുമ്പാണ് സംഭവം നടന്നതെങ്കിലും ജൂലൈ 24 നാണ് വിവരം പുറത്തറിഞ്ഞത്.

ജയ്‌ദേവ് ഘോഷും സതിയും കുഞ്ഞിനെ രണ്ടു ലക്ഷം രൂപയ്ക്ക് വിറ്റു. പിന്നീട് ആ പണവുമായി ഹണിമൂണിനാണിനായി പല സ്ഥലങ്ങളും സന്ദര്‍ശിച്ചു. ഒരു മൊബൈല്‍ ഫോണും വാങ്ങി. ഇവര്‍ക്ക് ഒരു മകള്‍ കൂടിയുണ്ടെന്ന് പൊലീസ് അറിയിച്ചു.

കുഞ്ഞിനെ അമ്മാവന്റെ വീട്ടിലേക്ക് അയച്ചതെന്നു ഞാന്‍ അറിഞ്ഞു. പിന്നീട് കുഞ്ഞിനെ വിറ്റതായി അറിഞ്ഞു. കുഞ്ഞിനെ വിറ്റതിന് ശേഷമാണ് അറിഞ്ഞത്. മകനും ഭാര്യയും ബീച്ചുകളിലും താരാപീഡ് കാളി ക്ഷേത്രത്തിലും പോയി, ജയദേവിന്റെ പിതാവ് കമായി ചൗധരി പറഞ്ഞു.

മകനും മരുമകളും തന്നെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചതായും കമായി ചൗധരി ആരോപിച്ചു. ഇതു സംബന്ധിച്ച് പരാതിയും നല്‍കിയിട്ടുണ്ട്.

Other News in this category



4malayalees Recommends