പ്രണയവിവാഹങ്ങള്‍ക്ക് മാതാപിതാക്കളുടെ സമ്മതം നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ പഠനം നടത്തുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍.
പാട്ടിദാര്‍ സമുദായത്തെ പ്രതിനിധീകരിക്കുന്ന സംഘടനയായ സര്‍ദാര്‍ പട്ടേല്‍ ഗ്രൂപ്പ് ഞായറാഴ്ച മെഹ്‌സാനയില്‍ സംഘടിപ്പിച്ച പരിപാടിയെ അഭിസംബോധന ചെയ്യവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. പെണ്‍കുട്ടികള്‍ വിവാഹത്തിനായി ഒളിച്ചോടുന്ന സംഭവങ്ങളെക്കുറിച്ച് പഠനം നടത്താന്‍ ആരോഗ്യമന്ത്രി റിഷികേശ് പട്ടേല്‍ തന്നോട് അഭ്യര്‍ത്ഥിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
പ്രണയവിവാഹത്തിന് മാതാപിതാക്കളുടെ അംഗീകാരം നിര്‍ബന്ധമാക്കുന്ന തരത്തില്‍ സംവിധാനമുണ്ടാക്കും. ഭരണഘടന അനുകൂലമാണെങ്കില്‍ ഇത് സംബന്ധിച്ച് പഠനം നടത്തി തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 2021ല്‍ ഗുജറാത്ത് സര്‍ക്കാര്‍ മതപരിവര്‍ത്തന നിയമം ഭേദഗതി ചെയ്തിരുന്നു.