ബഹ്റൈനില്‍ നിന്ന് തിങ്കളാഴ്ചകളില്‍ ഡല്‍ഹിക്ക് സര്‍വീസ് നടത്തുന്ന എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം ആഗസ്ത് 7 മുതല്‍ ഒക്ടോബര്‍ 24 വരെ റദ്ദാക്കി. റദ്ദാക്കിയ ഫ്ളൈറ്റുകള്‍ക്ക് അധിക ചാര്‍ജ് കൂടാതെ ലഭ്യമായ ഏറ്റവും അടുത്തുള്ള ഇതര ഫ്ളൈറ്റുകളില്‍ ടിക്കറ്റെടുക്കാം.
ഇതര ഫ്ളൈറ്റുകളിലെ സീറ്റ് ലഭ്യത പൂര്‍ണമായി ഉറപ്പുവരുത്താന്‍ കഴിയാത്തതിനാല്‍ ബുക്കിങ്ങുകള്‍ പൂര്‍ണമായും റീഫണ്ട് ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.