12 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് ജീവനോടെ തീ കൊളുത്തി;മൃതദേഹം കണ്ടെടുത്തത് ഇഷ്ടിക ചൂളയില്‍ നിന്ന്

12 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് ജീവനോടെ തീ കൊളുത്തി;മൃതദേഹം കണ്ടെടുത്തത് ഇഷ്ടിക ചൂളയില്‍ നിന്ന്
രാജ്യത്തെ നടുക്കിയ കൊടും ക്രൂരതയുടെ വാര്‍ത്തയാണ് രാജസ്ഥാനില്‍ നിന്നും പുറത്തുവരുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തി. 12 വയസുകാരിയെയാണ് കൂട്ടബലാത്സംഗത്തിനിരയാക്കി ജീവനോടെ തീകൊളുത്തിക്കൊന്നത്. ഭില്‍ലവാരയിലെ ഒരു ഇഷ്ടിക ചൂളയില്‍ നിന്നുമാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്.

അമ്മയോടൊപ്പം ആടിനെ മേയക്കാനിറങ്ങിയ പെണ്‍കുട്ടിയാണ് കൊടും ക്രൂരതയ്ക്കിരയായത്. അമ്മയുടെ അടുത്തുനിന്നും ഇടയ്ക്ക് കുട്ടിയെ കാണാതവുകയായിരുന്നു. ഏറെ നേരം അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് വീട്ടുകാരെയും പ്രദേശവാസികളേയും വിവരം അറിയിച്ചു. വീട്ടുകാരുടെയും നാട്ടുകാരുടേയും നേതൃത്വത്തില്‍ പ്രദേശമാകെ തെരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.

വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി തെരച്ചിലിന് നേതൃത്വം നല്‍കി. ഏറെ നേരം നീണ്ടുനിന്ന അനേഷണത്തിനൊടുവില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ വീടിനടുത്തുള്ള വയലിലുള്ള ഒരു ഇഷ്ടിക ചൂളയില്‍ നിന്നും കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.ഇഷ്ടിക ചൂളയില്‍ നിന്നും പെണ്‍കുട്ടിയുടെ വെള്ളി പാദസരവും ചെരിപ്പിന്റെ അവശിഷ്ടങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

12 വയസുകാരിയെ പീഡിപ്പിച്ചെന്ന് സംശയിക്കുന്ന മൂന്ന് പ്രദേശവാസികളായ യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം ജീവനോടെ കത്തിച്ചതാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തില്‍ വന്‍ പ്രതിഷേധമുയരുകയാണ്.

Other News in this category



4malayalees Recommends