പാക്കിസ്ഥാനിലെ കറാച്ചിയില്‍ നിന്നുള്ള യുവതിയും രാജസ്ഥാനില്‍ നിന്നുള്ള യുവാവും ഓണ്‍ലൈനില്‍ വിവാഹിതരായെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. അര്‍ബാസ്, അമീന എന്നിവരാണ് പ്രത്യേക ഓണ്‍ലൈന്‍ നിക്കാഹിലൂടെ ഒന്നായത്. ജോധ്പൂരിലെയും കറാച്ചിയിലെയും അവരുടെ കുടുംബങ്ങള്‍ ചേര്‍ന്ന് എല്ലാ ആചാരങ്ങളും ഓണ്‍ലൈനായി പൂര്‍ത്തിയാക്കുകയായിരുന്നു. ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള ഖാസിമാര്‍ വിവാഹം ഉറപ്പിച്ചപ്പോള്‍, കറാച്ചിയില്‍ നിന്നുള്ള അമീന ജോധ്പൂരിലെ അര്‍ബാസിനോട് 'ഖാബൂല്‍ ഹേ' പറഞ്ഞു.
വിവാഹം കറാച്ചിയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്നെങ്കിലും വിസയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാരണം നിക്കാഹ് ഓണ്‍ലൈനായി നടത്തുകയായിരുന്നു, ഇരുവരുടെയും കുടുംബങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ബന്ധപ്പെട്ട് ചടങ്ങുകള്‍ നടത്തുകയായിരുന്നു.
വരന്റെ കുടുംബം ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഒത്തുകൂടിയ ജോധ്പൂരിലെ വേദിയില്‍ ലാപ്‌ടോപ്പുകള്‍ക്കൊപ്പം രണ്ട് വലിയ എല്‍ഇഡി സ്‌ക്രീനുകളും സ്ഥാപിച്ചു.
സീമസച്ചിന്‍, അഞ്ജുനസ്‌റുല്ല എന്നിവരില്‍ നിന്ന് വ്യത്യസ്തമായി, സിവില്‍ കോണ്‍ട്രാക്ടറായ മുഹമ്മദ് അഫ്‌സലിന്റെ ഇളയ മകന്‍ അര്‍ബാസ് അവരുടെ കുടുംബത്തിന്റെ സമ്മതത്തോടെയാണ് അമീനയെ വിവാഹം കഴിച്ചത്.
വിവാഹം ഉറപ്പിച്ച ശേഷം വധു അമീന പാക്കിസ്ഥാനില്‍ നിന്ന് ജോധ്പൂരില്‍ എത്തുമെന്ന് വരന്റെ പിതാവ് മുഹമ്മദ് അഫ്‌സല്‍ പറഞ്ഞു. 'അവിടെയുള്ള പെണ്‍കുട്ടികളും അവരുടെ കുടുംബങ്ങളും ജോധ്പൂരിലേക് വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ക്ക് അവിടെ ബന്ധുക്കളുമുണ്ട്. ഇനി വിസയ്ക്കുള്ള അപേക്ഷ നല്‍കണം. ചെലവും കുറവായതിനാല്‍ ഞങ്ങളെപ്പോലുള്ള സാധാരണ കുടുംബങ്ങള്‍ക്ക് ഓണ്‍ലൈനായി വിവാഹം നടത്തുന്നത് സൗകര്യപ്രദമാണ്.