വിവാഹത്തിന് നിര്‍ബന്ധിച്ച കാമുകിയെ കാമുകന്‍ ഓടിക്കൊണ്ടിരുന്ന കുടിവെള്ള ടാങ്കറിന് മുന്നില്‍ തള്ളിയിട്ടു കൊലപ്പെടുത്തി. തെലങ്കാനയിലെ ബച്ചുപള്ളിയില്‍ ഞായറാഴ്ചയാണ് സംഭവം. 22 കാരിയായ പ്രമീളയാണ് കൊല്ലപ്പെട്ടത്.
കൊണ്ടാപ്പൂരില്‍ താമസിക്കുന്ന ഡ്രൈവറായ തിരുപ്പതിയാണ് പ്രമീളയെ കൊലപ്പെടുത്തിയത്. പ്രമീളയുടെ ഭര്‍ത്താവ് രണ്ടു വര്‍ഷം മുമ്പ് മരിച്ചിരുന്നു. തുടര്‍ന്നാണ് തിരുപ്പതിയുമായി പ്രണയത്തിലാകുന്നത്. നഗരത്തിലെ കടയില്‍ സെയില്‍സ് ഗേളായി ജോലി ചെയ്യുകയാണ് യുവതി.
കാമറെഡ്ഡി ജില്ലയിലെ ഒരേ ഗ്രാമത്തില്‍ നിന്നുള്ളവരാണ് ഇരുവരും. തന്നെ വിവാഹം കഴിക്കണമെന്ന് പ്രമീള നിരന്തരം തിരുപ്പതിയോട് ആവശ്യപ്പെട്ടിരുന്നു. ഞായറാഴ്ച കാണാനായി വിളിച്ചുവരുത്തി.വിവാഹം കഴിക്കാമെന്ന് ഉറപ്പു നല്‍കിയെങ്കിലും തര്‍ക്കമുണ്ടായി.
തിരുപ്പതി അവിടെ നിന്ന് മടങ്ങിയെങ്കിലും പ്രമീള പിന്തുടര്‍ന്ന് വഴക്കുണ്ടാക്കി. എതിര്‍ ദിശയില്‍ വാട്ടര്‍ ടാങ്കര്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ട പ്രതി യുവതിയെ അതിന് മുന്നിലേക്ക് തള്ളിയിടുകയായിരുന്നു. വാട്ടര്‍ ടാങ്കര്‍ പ്രമീളയുടെ മുകളിലൂടെ പാഞ്ഞുകയറി മരണം സംഭവിക്കുകയായിരുന്നു. ഒളിവില്‍ പോയ തിരുപ്പതിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.