സെല്‍ഫിയെടുക്കാനെന്നു പറഞ്ഞു കൊണ്ടുപോയി യുവതിയേയും മക്കളേയും പുഴയില്‍ തള്ളിയിട്ട് കാമുകന്‍ ; യുവതിയേയും ഒരു വയസ്സുകാരിയേയും കണ്ടെത്താനായില്ല

സെല്‍ഫിയെടുക്കാനെന്നു പറഞ്ഞു കൊണ്ടുപോയി യുവതിയേയും മക്കളേയും പുഴയില്‍ തള്ളിയിട്ട് കാമുകന്‍ ; യുവതിയേയും ഒരു വയസ്സുകാരിയേയും കണ്ടെത്താനായില്ല
യുവതിയെയും മക്കളെയും കാമുകന്‍ പാലത്തില്‍ നിന്നും തള്ളിയിട്ട് കൊല്ലാന്‍ ശ്രമം. ആന്ധ്രപ്രദേശിലെ രവുലപലേമിലാണ് സംഭവം. മക്കളില്‍ ഒരു പെണ്‍കുട്ടി രക്ഷപ്പെട്ടു. യുവതിയേയും ഒരുവയസ്സുകാരിയെയും ഇതുവരെ കണ്ടെത്തിയില്ല.

ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഉലവ സുരേഷ് എന്ന ഹോട്ടല്‍ ജീവനക്കാരനാണ് സുഹാസിനിയെന്ന യുവതിയെയും മക്കളെയും പുഴയിലേക്ക് തള്ളിയിട്ടത്. സുഹാസിനി ഉലവ സുരേഷുമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.

സുഹാസിനിയെയും മക്കളെയും ഞായറാഴ്ച പുലര്‍ച്ചയോടെ രവുലപലേമിലെ പാലത്തിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു സുരേഷ് . ശേഷം സെല്‍ഫിയെടുക്കാനെന്ന വ്യാജേനെ മൂവരെയും ചേര്‍ത്ത് നിര്‍ത്തി പുഴയിലേക്ക് തള്ളിയിടുകയായിരുന്നു.

അതിനിടെ പൈപ്പില്‍ പിടിത്തം കിട്ടിയ മൂത്തമകള്‍ പൊലീസിനെ വിളിച്ച് വിവരം പറയുകയായിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പൊലീസെത്തുമ്പോള്‍ പൈപ്പില്‍ തൂങ്ങിപ്പിടിച്ച് കിടക്കുകയായിരുന്നു പെണ്‍കുട്ടി.

അതേസമയം, പുഴയില്‍ വീണ സുഹാനിയെയും ഒരുവയസുകാരി മകളെയും ഇതുവരേക്കും കണ്ടെത്താനായില്ല. തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Other News in this category



4malayalees Recommends