കേന്ദ്ര സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തില്‍ പാര്‍ലമെന്റില്‍ ഇന്ന് ചര്‍ച്ച നടക്കും. കോണ്‍ഗ്രസില്‍ നിന്ന് രാഹുല്‍ ഗാന്ധിയാകും ആദ്യം സംസാരിക്കുക. മണിപ്പൂര്‍ കലാപം പ്രധാന വിഷയമാക്കി മോദി സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുക എന്നതാണ് പ്രതിപക്ഷ സഖ്യത്തിന്റെ ലക്ഷ്യം.കോണ്‍ഗ്രസ് എംപി ഗൗരവ് ഗോഗോയി ആണ് അവിശ്വാസ പ്രമേയം നല്‍കിയിരിക്കുന്നത്.
ഇന്നു മുതല്‍ വ്യാഴാഴ്ച വരെയാണ് ലോക്‌സഭയില്‍ ചര്‍ച്ച നടക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച സഭയില്‍ സംസാരിക്കും.ഭൂരിപക്ഷം ഉള്ളതിനാല്‍ അവിശ്വാസ പ്രമേയത്തില്‍ ബിജെപിക്ക് ആശങ്കയില്ല. ബിജെഡി, വൈഎസ്ആര്‍ കോണ്‍ഗ്രസ്. ടിഡിപി പാര്‍ട്ടികള്‍ ബിജെപിയെ പിന്തുണക്കും. ബിആര്‍എസ് ഇന്ത്യ മുന്നണിയേയും പിന്തുണക്കും. എന്നാല്‍ മൂന്നു മാസത്തിലധികമായി തുടരുന്ന മണിപ്പൂരിലെ കലാപ വിഷയം പ്രധാന ചര്‍ച്ചയില്‍ വരുന്നത് തന്നെ കേന്ദ്രത്തിന് തിരിച്ചടിയാണ്.
അതേ സമയം മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കുക്കി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും. കുക്കിസംഘടനയായ ഇന്റിജീനിയസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറത്തിന്റെ നാലംഗ സംഘമാണ് അമിത്ഷായുമായി കൂടിക്കാഴ്ച നടത്തുക. കുക്കിസംഘടന മുന്നോട്ട് വച്ച അഞ്ച് വിഷയങ്ങളും ചര്‍ച്ച ചെയ്യും. മണിപ്പൂരില്‍ കലാപം അവസാനിപ്പിക്കാനുള്ള നിര്‍ണ്ണായക നീക്കമാണ് ഈ ചര്‍ച്ച.