വയസ് 90, രോഗാവസ്ഥ ; ഡല്‍ഹി ബില്ലിനെ എതിര്‍ക്കാന്‍ വീല്‍ചെയറില്‍ സഭയിലെത്തി മന്‍മോഹന്‍ സിങ് ; അങ്ങേയറ്റം നാണക്കേടാണെന്ന് ബിജെപി

വയസ് 90, രോഗാവസ്ഥ ; ഡല്‍ഹി ബില്ലിനെ എതിര്‍ക്കാന്‍ വീല്‍ചെയറില്‍ സഭയിലെത്തി മന്‍മോഹന്‍ സിങ് ; അങ്ങേയറ്റം നാണക്കേടാണെന്ന് ബിജെപി
ഡല്‍ഹി ഭരണ നിയന്ത്രണ ബില്ലില്‍ വോട്ട് രേഖപ്പെടുത്താന്‍ വീല്‍ചെയറില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രാജ്യസഭയിലെത്തി.വലിയ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെയായിരുന്നു ലോക്‌സഭയില്‍ പാസായ ശേഷം ആഭ്യന്തര മന്ത്രി അമിത് ഷാ ഡല്‍ഹി സര്‍വിസസ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്.

തിങ്കളാഴ്ച സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ചയ്ക്ക് വരുന്നതുകൊണ്ട് രാജ്യസഭയിലുണ്ടാകണമെന്ന് കോണ്‍ഗ്രസ് എംപിമാര്‍ക്ക് വിപ്പ് നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ ഒരാളും വീഴ്ചവരുത്തരുതെന്നും പാര്‍ട്ടിയുടെ നിലപാടിനെ പിന്തുണയ്ക്കുമെന്നും വിപ്പില്‍ ആവശ്യപ്പെട്ടിരുന്നു. ഇത് അക്ഷരംപ്രതി പാലിച്ചാണ് അവശതകള്‍ക്കും ഗുരുതര രോഗങ്ങള്‍ക്കുമിടയില്‍ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് മന്‍മോഹന്‍ സിങ് സഭയിലെത്തിയത്.

മന്‍മോഹന്‍ സിങിനെ വീല്‍ചെയറില്‍ എത്തിച്ചതിനെ അപലപിച്ച് ബിജെപി. തൊണ്ണൂറുകാരനായ മന്‍മോഹന്റെ ആരോഗ്യാവസ്ഥ പരിഗണിക്കാതെ പാര്‍ലമെന്റിലേക്ക് കൊണ്ടുവന്നത് അങ്ങേയറ്റം നാണക്കേടാണെന്ന് ബിജെപി പറഞ്ഞു.

Other News in this category



4malayalees Recommends