'മണിപ്പൂരില്‍ ഭാരതത്തെ കൊന്നു, നേരിട്ട അതിക്രമത്തെപ്പറ്റി പറയുമ്പോള്‍ സ്ത്രീകള്‍ തളര്‍ന്നുവീഴുകയാണ്.'; സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

'മണിപ്പൂരില്‍ ഭാരതത്തെ കൊന്നു, നേരിട്ട അതിക്രമത്തെപ്പറ്റി പറയുമ്പോള്‍ സ്ത്രീകള്‍ തളര്‍ന്നുവീഴുകയാണ്.'; സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി
മണിപ്പൂര്‍ വിഷയത്തിലെ അവിശ്വാസ പ്രമേയ ചര്‍ച്ച തുടരുന്നതിനിടെ രാഹുല്‍ ഗാന്ധി ലോക്‌സഭയിലെത്തി. തന്റെ അം?ഗത്വം തിരിച്ചുതന്നതില്‍ നന്ദിയെന്ന് രാഹുല്‍ പറഞ്ഞു.

ഇന്നത്തെ തന്റെ പ്രസംഗം അദാനിയെക്കുറിച്ചല്ലെന്ന് രാഹുല്‍ പറഞ്ഞു. രാഹുല്‍ സംസാരിക്കുന്നതിനിടെ സഭയില്‍ ബഹളം ഉണ്ടായി. ബിജെപി അംഗങ്ങള്‍ ക്വിറ്റ് ഇന്‍ഡ്യ മുദ്രാവാക്യം മുഴക്കി ബഹളം വെക്കുകയായിരുന്നു. റൂമിയെ ഉദ്ധരിച്ചാണ് രാഹുല്‍ സംസാരിച്ചു തുടങ്ങിയത്.

'ഞാന്‍ ഇന്ന് സംസാരിക്കാന്‍ പോകുന്നത് ഹൃദയത്തില്‍ നിന്നാണ്. ഹൃദയത്തിന്റെ ഭാഷ ഹൃദയങ്ങള്‍ കേള്‍ക്കും. ഇന്ന് ഭയക്കേണ്ടതില്ല. അദാനിയെക്കുറിച്ചല്ല ഞാന്‍ പറയുക. രാജ്യത്തെ അറിഞ്ഞുള്ള എന്റെ യാത്ര അവസാനിച്ചിട്ടില്ല. ഭാരതത്തിന്റെ ഒരറ്റം മുതല്‍ അങ്ങേയറ്റം വരെ ഞാന്‍ യാത്ര ചെയ്തു. കശ്മീര്‍ വരെ സഞ്ചരിച്ചു. യാത്രയുടെ ലക്ഷ്യം പലരും ചോദിച്ചു. എന്റെ യാത്ര ഇനിയും തുടരും. ഭാരത് ജോഡോയില്‍ നിന്ന് നിരവധി കാര്യങ്ങള്‍ പഠിച്ചു. യാത്ര ആരംഭിച്ചപ്പോള്‍ എനിക്ക് ആശങ്കയുണ്ടായിരുന്നു. എന്നാല്‍, പ്രതിസന്ധികളില്‍ ഏതെങ്കിലും ഒരു ശക്തി എന്റെ സഹായത്തിന് വരും. .

മോദിയുടെ ജയിലില്‍ പോകാനും ഞാന്‍ തയ്യാറാണ്. പത്തുവര്‍ഷമായി ബിജെപി സര്‍ക്കാര്‍ എന്നെ ഉപദ്രവിക്കുന്നു, അപകീര്‍ത്തിപ്പെടുത്തുന്നു. കുറച്ചുദിവസം മുമ്പ് ഞാന്‍ മണിപ്പൂരില്‍ പോയിരുന്നു. അവിടെ ക്യാംപുകളില്‍ പോയി ഞാന്‍ സ്ത്രീകളോട് സംസാരിച്ചു, അവര്‍ പറഞ്ഞതൊക്കെ കേട്ടു. കുട്ടികളോട് സംസാരിച്ചു. നമ്മുടെ പ്രധാനമന്ത്രി ഇതുവരെ അവിടെ പോയിട്ടില്ല. മണിപ്പൂരെന്താ ഇന്ത്യയില്‍ അല്ലേ.മകന്റെ മൃതദേഹത്തിന് കാവലിരിക്കേണ്ടി വന്ന ഒരമ്മയെ ഞാന്‍ കണ്ടു, അവരോട് സംസാരിച്ചു. നേരിട്ട അതിക്രമത്തെപ്പറ്റി പറയുമ്പോള്‍ സ്ത്രീകള്‍ തളര്‍ന്നുവീഴുകയാണ്.

ബിജെപി മണിപ്പൂരിനെ രണ്ടായി വിഭജിച്ചു. മണിപ്പൂരില്‍ ഭാരതത്തെ കൊന്നു. ഭാരതം ജനങ്ങളുടെ ശബ്ദമാണ്. ആ ശബ്ദമാണ് മണിപ്പൂരില്‍ നിങ്ങള്‍ ഇല്ലാതാക്കിയത്. ഭാരതമാതാവിനെയാണ് നിങ്ങള്‍ കൊലപ്പെടുത്തിയത്. ഓരോ ദിവസവും നിങ്ങള്‍ അതിക്രമം നടത്തുമ്പോള്‍ ഭാരതമെന്ന മാതാവിനെയാണ് നിങ്ങള്‍ ഇല്ലാതാക്കുന്നത്. ഭാരതമാതാവിന്റെ കൊലയാളികളാണ് നിങ്ങള്‍. രാജ്യം മുഴുവന്‍ നിങ്ങള്‍ കത്തിക്കുകയാണ്. നിങ്ങള്‍ രാജ്യദ്രോഹികളാണ്'രാഹുല്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി രാവണനെപ്പോലെയാണെന്നും രാഹുല്‍ ആരോപിച്ചു. മോദി കേള്‍ക്കുന്നത് ഭാരതത്തെയല്ല, അമിത് ഷായെയും ?ഗൗതം അദാനിയെയും മാത്രമാണ്. രാവണനും അങ്ങനെയായിരുന്നു, രണ്ടു പേരെ മാത്രമാണ് കേട്ടത്. വിഭീഷണനെയും മേഘനാദനെയും മാത്രം. രാഹുല്‍ പറഞ്ഞു.

Other News in this category



4malayalees Recommends