മണിപ്പൂരില്‍ വീണ്ടും കൂട്ടബലാത്സംഗം റിപ്പോര്‍ട്ട് ചെയ്തു. മുപ്പത്തിയേഴുകാരിയെ കുകി വിഭാഗത്തില്‍പ്പെട്ടവര്‍ ബലാത്സംഗം ചെയ്തതായാണ് പരാതി. ചുരാചന്ദ്പൂരില്‍ മെയ് 3ന് ആയിരുന്നു സംഭവമെന്നാണ് പരാതിയില്‍ പറയുന്നത്. അതിക്രമം നേരിട്ട സ്ത്രീ ബിഷ്ണുപൂര്‍ സ്റ്റേഷനില്‍ പരാതി നല്‍കിയത് ഇന്നലെയാണ്.
മണിപ്പൂര്‍ വിഷയത്തില്‍ ലോക്‌സഭയില്‍ അവിശ്വാസ ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് വീണ്ടുമൊരു കൂട്ടബലാത്സംഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. രണ്ട് കുക്കി വനിതകളെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും പൊതുനിരത്തിലൂടെ നഗ്‌നരായി നടത്തുകയും ചെയ്ത സംഭവമാണ് ഡൂണ്‍ 18ന് ആദ്യം പുറത്തുവന്നത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു. പിന്നാലെ സ്ത്രീകള്‍ക്കെതിരായ നിരവധി അതിക്രമങ്ങള്‍ പുറത്തുവന്നു. മണിപ്പൂരില്‍ തുടരുന്ന സംഘര്‍ഷങ്ങള്‍ ലോകശ്രദ്ധ നേടുകയും രാജ്യത്ത് ഭരണ പ്രതിപക്ഷങ്ങള്‍ വിഷയത്തില്‍ ഏറ്റുമുട്ടുകയും ചെയ്തു. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രതികരിക്കാത്ത സാഹചര്യത്തിലാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. ഇതിന്മേല്‍ ചര്‍ച്ച തുടരുകയാണ്. ഇന്ന് വൈകുന്നേരം നാല് മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കും. വിശ്വാസവോട്ടെടുപ്പില്‍ ഭരണപക്ഷത്തിന് ആശങ്കയില്ല. അവിശ്വാസ പ്രമേയത്തെ അതിജീവിക്കാനുള്ള അംഗബലം സര്‍ക്കാരിനുണ്ട്.