ഫ്ളൈയിങ് കിസ് മാഡം ജിയെ അലോസരപ്പെടുത്തി, മണിപ്പൂരിലെ സ്ത്രീകള്‍ക്ക് സംഭവിച്ചതില്‍ ഒന്നുമില്ല ; വിമര്‍ശനവുമായി പ്രകാശ് രാജ്
കോണ്‍ഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുല്‍ ഗാന്ധി ഫ്ലയിംഗ് കിസ് നല്‍കിയെന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ആരോപണത്തില്‍ പ്രതികരിച്ച് നടന് പ്രകാശ് രാജ്.മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട അവിശ്വാസ പ്രമേയ ചര്‍ച്ചയിലെ പ്രസംഗത്തിന് ശേഷം രാഹുല്‍ ഗാന്ധി ലോക്സഭ വിട്ടുപോകുന്നതിനിടെ വനിതാ എം പിമാര്‍ക്ക് ഫ്ലയിംഗ് കിസ് നല്‍കിയെന്നാണ് ആരോപണം.
മുന്‍ഗണനകളാണ് വിഷയം, മാഡം ജിയ്ക്ക് ഫ്ളൈയിംഗ് കിസ് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചു എന്നാല്‍ മണിപ്പൂരിലെ സ്ത്രീകള്‍ക്ക് സംഭവിച്ചതില്‍ യാതൊരു പ്രശ്നവുമില്ല' എന്നാണ് പ്രകാശ് രാജ് സമൂഹമാധ്യമത്തിലൂടെ വിമര്‍ശിച്ചത്. കേന്ദ്രമന്ത്രി ആരോപണങ്ങള്‍ ഉന്നയിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെയായിരുന്നു പോസ്റ്റ്. പ്രസംഗത്തിനുശേഷം രാഹുല്‍ ഗാന്ധി മടങ്ങവേ ബി ജെ പി അംഗങ്ങള്‍ കൂവിയിരുന്നു. ഇതിനിടെ സന്ദര്‍ശക ഗാലറിയിലുണ്ടായിരുന്ന കെ സി വേണുഗോപാലിനും മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കും നേരെ രാഹുല്‍ കൈവീശിക്കാണിച്ചു.ശേഷം ബി ജെ പി ബെഞ്ചുകള്ക്കുനേരെയും കൈകാണിച്ചു. ഇതിനെതിരെയാണ് ആരോപണം ഉയര്‍ന്നത്.