രാഹുല്‍ എന്തിന് 50 വയസ്സുള്ള സ്ത്രീക്ക് ഫ്‌ലയിങ് കിസ്സ് നല്‍കണം'; കോണ്‍ഗ്രസ് എംഎല്‍എയുടെ വാക്കുകള്‍ വിവാദത്തില്‍

രാഹുല്‍ എന്തിന് 50 വയസ്സുള്ള സ്ത്രീക്ക് ഫ്‌ലയിങ് കിസ്സ് നല്‍കണം'; കോണ്‍ഗ്രസ് എംഎല്‍എയുടെ വാക്കുകള്‍ വിവാദത്തില്‍
രാഹുല്‍ ഗാന്ധി പാര്‍ലമെന്റിലെ പ്രസംഗത്തിന് ശേഷം സഭ വിട്ടുപോകവെ ഫ്‌ലയിങ് കിസ്സ് നല്‍കിയെന്ന കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ ആരോപണത്തെ പരിഹസിച്ച് ബിഹാറിലെ കോണ്‍ഗ്രസ് എംഎല്‍എ നീതു സിംഗ്.

രാഹുലിന് ഏറെ സ്ത്രീ ആരാധകരുണ്ട്. അദ്ദേഹം എന്തിനാണ് 50 വയസ്സുള്ള ഒരു സ്ത്രീക്ക് ഫ്‌ലയിങ് കിസ്സ് നല്‍കുന്നത് എന്ന് നീതു സിംഗ് ചോദിച്ചു. ഈ വിവാദം അടിസ്ഥാനരഹിതമാണെന്നും നീതു സിംഗ് പറഞ്ഞു.

സ്മൃതി ഇറാനിക്കെതിരായ ബിഹാര്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ പരാമര്‍ശത്തിനെതിരെ ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് ഒരു സ്ത്രീ വിരുദ്ധ പാര്‍ട്ടിയാണെന്നും അതിന്റെ നേതാവ് രാഹുല്‍ ഗാന്ധിയെ പ്രതിരോധിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാല പറഞ്ഞു.

Other News in this category



4malayalees Recommends