വിദ്യാര്‍ത്ഥികളുടെ യൂണിഫോം ധരിച്ച് ക്ലാസിലെത്തി അധ്യാപിക ; പുതിയ മാര്‍ഗ്ഗത്തിന് കൈയ്യടിച്ച് സോഷ്യല്‍മീഡിയ

വിദ്യാര്‍ത്ഥികളുടെ യൂണിഫോം ധരിച്ച് ക്ലാസിലെത്തി അധ്യാപിക ; പുതിയ മാര്‍ഗ്ഗത്തിന് കൈയ്യടിച്ച് സോഷ്യല്‍മീഡിയ
ഛത്തീസ്ഗഢിലെ റായ്പൂരില്‍ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ സംഭവം വൈറലായിരിക്കുകയാണ്. ഛത്തീസ്ഗഡിലെ റായ്പൂരിലുള്ള ഗവണ്‍മെന്റ് ഗോകുല്‍റാം വര്‍മ്മ പ്രൈമറി സ്‌കൂളിലെ അധ്യാപികയായ ജാന്‍വി യാദുവാവാണ് വ്യത്യസ്തമായ ഒരു മാര്‍ഗം സ്വീകരിച്ച് വിദ്യാര്‍ത്ഥികളെ കൈയ്യിലെടുത്തത്.

വിദ്യാര്‍ത്ഥികളില്‍ ഒരാളാണെന്ന് കാണിക്കാനും വിദ്യാര്‍ത്ഥികളില്‍ അച്ചടക്കം വളര്‍ത്താനും ആഴ്ചയിലൊരിക്കല്‍ കുട്ടികളുടെ അതേ യൂണിഫോം ധരിച്ച് എത്തിയാണ് അധ്യാപിക കുട്ടികള്‍ക്ക് പ്രചോദനം നല്‍കിയത്.

പഠനത്തിലേക്കുള്ള ആദ്യപടി അച്ചടക്കവും സ്വത്വബോധവുമാണെന്നും അതിനായി കുട്ടികളില്‍ വ്യത്യസ്ത വികാസം സംഭവിക്കുകയും ഐക്യം വളരുകയും ചെയ്യേണ്ടതുണ്ടെന്നും അധ്യാപിക പറയുന്നു.

എല്ലാവരും തുല്യരാണ് എന്ന തോന്നല്‍ കുട്ടികള്‍ക്കിടയില്‍ ഉണ്ടാകുന്നതിനു വേണ്ടിയാണ് അവരോടൊപ്പം താനും യൂണിഫോം ധരിക്കുന്നതെന്നും അധ്യാപിക പറഞ്ഞു. ഏതായാലും ടീച്ചര്‍ തന്നെ യൂണിഫോം ഇട്ട് വരാന്‍ തുടങ്ങിയതോടെ സ്‌കൂള്‍ യൂണിഫോമിട്ട് സ്‌കൂളില്‍ വരാന്‍ കുട്ടികള്‍ക്കും ആവേശം കൂടി. അതേസമയം, അധ്യാപികയെ നിരവധി പേരാണ് അഭിനന്ദിച്ച് രംഗത്തെത്തിയത്.

Other News in this category



4malayalees Recommends