കോണ്‍ഗ്രസിന് തിരിച്ചടി; തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജസ്ഥാനില്‍ മുന്‍ എംഎഎല്‍മാരടക്കം 16 പ്രമുഖര്‍ ബിജെപിയില്‍

കോണ്‍ഗ്രസിന് തിരിച്ചടി; തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജസ്ഥാനില്‍ മുന്‍ എംഎഎല്‍മാരടക്കം 16 പ്രമുഖര്‍ ബിജെപിയില്‍
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജസ്ഥാനില്‍ മുന്‍ എംഎല്‍എയടക്കം 16 പ്രമുഖര്‍ ബിജെപിയില്‍ ചേര്‍ന്നു. വിരമിച്ച സംസ്ഥാന പൊലീസ് മേധാവിയുമുള്‍പ്പെടെയുള്ളവരാണ് ബിജെപിയില്‍ എത്തിയത്. 16 പേര്‍ ശനിയാഴ്ച ബിജെപിയില്‍ ചേര്‍ന്നു.

കൂടുതല്‍ ആളുകള്‍ ബിജെപിയിലേക്ക് എത്തുമെന്നും രാജസ്ഥാന്റെ ബിജെപി ചുമതലയുള്ള അരുണ്‍ സിംഗ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ക്ക് കാരണം കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുന്‍ എംഎല്‍എമാരായ മോത്തിലാല്‍ ഖരേര, അനിതാ കത്താര, ഗോപിചന്ദ് ഗുര്‍ജാര്‍, വിരമിച്ച ജഡ്ജി കിഷന്‍ ലാല്‍ ഗുര്‍ജാര്‍, മധ്യപ്രദേശ് മുന്‍ ഡിജിപി പവന്‍ കുമാര്‍ ജെയിന്‍, കോണ്‍ഗ്രസ് നേതാവ് മൃദുരേഖ ചൗധരി തുടങ്ങി പതിനാറ് നേതാക്കളും നൂറുകണക്കിന് പ്രവര്‍ത്തകരുമാണ് ബിജെപിയില്‍ ചേര്‍ന്നത്.

പാര്‍ട്ടിയുടെ നയങ്ങളിലും പരിപാടികളിലും വിശ്വാസം പ്രകടിപ്പിച്ചാണ് ആളുകള്‍ പാര്‍ട്ടിയില്‍ ചേരുന്നത്. ഭാവിയിലും ഇത് തുടരുമെന്നും സിംഗ് പറഞ്ഞു.

Other News in this category



4malayalees Recommends