നീറ്റ് പരീക്ഷയിലെ തോല്‍വി: വിദ്യാര്‍ത്ഥിയും അച്ഛനും ജീവനൊടുക്കി

നീറ്റ് പരീക്ഷയിലെ തോല്‍വി: വിദ്യാര്‍ത്ഥിയും അച്ഛനും ജീവനൊടുക്കി

നീറ്റ് പരീക്ഷയിലെ തോല്‍വിയെ തുടര്‍ന്ന് ചെന്നൈയില്‍ വിദ്യാര്‍ത്ഥിയും അച്ഛനും ജീവനൊടുക്കി. ജഗദീശ്വരന്‍ എന്ന വിദ്യാര്‍ഥിയാണ് 2 തവണ പരാജയപ്പെട്ടത്തോടെ ജീവനൊടുക്കിയത്. പിന്നാലെ അച്ഛന്‍ സെല്‍വ ശേഖറും ജീവനൊടുക്കി. തമിഴ്‌നാട്ടില്‍ നീറ്റിനെ ചൊല്ലി രാഷ്ട്രീയപ്പോര് കനക്കുന്നതിനിടെ ആണ് സംഭവം. നീറ്റ് മാനദണ്ഡം ഒഴിവാക്കി പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം സാധ്യമാക്കുന്ന ബില്‍ 2021ലാണ് തമിഴ്‌നാട് സര്‍ക്കാര്‍ നിയമസഭയില്‍ പാസാക്കിയത്.

നീറ്റ് പരീക്ഷക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ അവതരിപ്പിച്ച ബില്ലില്‍ ഒപ്പിടില്ലെന്ന ഗവര്‍ണറുടെ പ്രസ്താവന പരിഹാസ്യമാണെന്ന് തമിഴ്‌നാട് ആരോഗ്യ മന്ത്രി എം സുബ്രമണ്യന്‍ പറഞ്ഞു.


Other News in this category



4malayalees Recommends