മധ്യപ്രദേശ് സര്‍ക്കാരിനെതിരായ പ്രസംഗത്തില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിക്കെതിരെ ഇന്‍ഡോര്‍ പൊലീസ് കേസെടുത്തു. മധ്യപ്രദേശിലേത് 50 ശതമാനം കമ്മീഷന്‍ വാങ്ങുന്ന സര്‍ക്കാരെന്നായിരുന്നു പ്രിയങ്ക പ്രസംഗത്തില്‍ ആരോപിച്ചത്.
വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് 50 ശതമാനം കമ്മീഷന്‍ ഈടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മധ്യപ്രദേശിലെ കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രിയങ്ക പ്രസംഗത്തില്‍ ഇക്കാരയം ഉയര്‍ത്തിയത്. 50 ശതമാനം കമ്മീഷന്‍ വാങ്ങുന്ന മധ്യപ്രദേശ് സര്‍ക്കാരിനെ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തൂത്തെറിയുമെന്നാണ് എക്‌സില്‍ ( ട്വിറ്ററില്‍) പ്രിയങ്ക കുറിച്ചത്. കര്‍ണാടകയിലും ഈ ആരോപണം കോണ്‍ഗ്രസ് ഉയര്‍ത്തിയിരുന്നു.
പ്രിയങ്കയുടെ പോസ്റ്റിനെതിരെ ബിജെപി ലീഗല്‍ സെല്‍ കണ്‍വീനര്‍ നിമേഷ് പതക്ക് ആണ് പൊലീസില്‍ പരാതി നല്‍കിയത്. പ്രിയങ്കയ്ക്ക് പുറമെ, മധ്യപ്രദേശ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കമല്‍നാഥ്, മുന്‍ കേന്ദ്രമന്ത്രി അരുണ്‍ യാദവ് എന്നിവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. കേസുകളെ നിയമപരമായി നേരിടുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.