ബഹ്‌റൈനില്‍ ഡ്രോണുകള്‍ക്ക് നിബന്ധനകളോടെ അനുമതി നല്‍കാന്‍ ആപ്പുകളുമായി സര്‍ക്കാര്‍
ബഹ്‌റൈനില്‍ ഡ്രോണുകള്‍ക്ക് നിബന്ധനകളോടെ അനുമതി നല്‍കുന്ന ആപ്പുകള്‍ നടപ്പിലാക്കും. ഡ്രോണുകള്‍ വാങ്ങുന്നതിനും രജിസ്റ്റര്‍ ചെയ്യുന്നതിനുമുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിന്റെ ഭാഗമാണിത്. രാജ്യത്ത് വെബ് അധിഷ്ഠിത ഡ്രോണ്‍ ലൈസന്‍സിങ് സംവിധാനം നടപ്പിലാക്കാന്‍ തീരുമാനിച്ചതായി ഗതാഗത ടെലി കമ്യൂണിക്കേഷന്‍ മന്ത്രാലയം അറിയിച്ചു.
ഡ്രോണുകളുടെ രജിസ്‌ട്രേഷന്‍ പ്രക്രിയ ലളിതമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.