'കാഴ്ചശക്തിയില്ലാത്ത ആളായതുകൊണ്ടാണല്ലോ ഇങ്ങനെ സംഭവിച്ചത്' വിഷമം തോന്നിയെന്ന് അധ്യാപകന്‍, ഗൂഢാലോചന നടന്നുവെന്ന് കെ എസ് യുവും

'കാഴ്ചശക്തിയില്ലാത്ത ആളായതുകൊണ്ടാണല്ലോ ഇങ്ങനെ സംഭവിച്ചത്' വിഷമം തോന്നിയെന്ന് അധ്യാപകന്‍, ഗൂഢാലോചന നടന്നുവെന്ന് കെ എസ് യുവും
മഹാരാജാസ് കോളേജിലെ കാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച വീഡിയോയ്‌ക്കെതിരെ നിരവധിപ്പേര്‍ വിമര്‍ശനവുമായെത്തിയിരുന്നു. സംഭവം വേദനിപ്പിച്ചെന്ന് അപമാനിക്കപ്പെട്ട കാഴ്ചപരിമിതിയുള്ള അധ്യാപകന്‍ ഡോ. സി യു പ്രിയേഷും പറഞ്ഞു .കാഴ്ചശക്തിയില്ല എന്ന തന്റെ പരിമിതിയെയാണ് കുട്ടികള്‍ ചൂഷണം ചെയ്തത് എന്നതില്‍ വിഷമമുണ്ടെന്നായിരുന്നു അധ്യാപകന്റെ പ്രതികരണം.

കാഴ്ചശക്തിയില്ലാത്ത ആളായതുകൊണ്ടാണല്ലോ ഇങ്ങനെ സംഭവിച്ചത്. ഒരുപാട് എഫര്‍ട്ട് എടുത്താണ് ക്ലാസെടുക്കുന്നത്. എന്നിട്ടും ക്ലാസിനെ അവമതിക്കുന്ന കുട്ടികളുണ്ടെന്നത് വിഷമകരമാണ് എന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.'ഇന്‍സ്റ്റഗ്രാമിലായിരുന്നു അധ്യാപകനെ അപമാനിക്കുന്ന തരത്തില്‍ കെഎസ് യു പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ വീഡിയോ എടുത്ത് പ്രചരിപ്പിച്ചത്.

പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായ പ്രിയേഷിനെയാണ് വിദ്യാര്‍ത്ഥികള്‍ അപമാനിച്ചത്. ക്ലാസ് നടക്കുമ്പോള്‍ കളിച്ചും ചിരിച്ചും അനുവാദമില്ലാതെ പ്രവേശിക്കുകയും ചെയ്തു. ഇവ വീഡിയോയായി ചിത്രീകരിച്ച് പ്രചരിപ്പിക്കുകയായിരുന്നു. മറ്റു അധ്യാപകരുടെ ക്ലാസ്സുകളില്‍ ഇങ്ങനെ ചെയ്യില്ലായിരുന്നു. കുട്ടികള്‍ തെറ്റു മനസ്സിലാക്കണം. അതിനാണ് പരാതി നല്‍കിയതെന്ന് പ്രിയേഷ് പറഞ്ഞു.

സംഭവത്തില്‍ ആറ് വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കെഎസ്‌യു യൂണിറ്റ് വൈസ് പ്രസിഡന്റ് ഫാസില്‍ അടക്കം ആറ് പേരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. അതേ സമയം സംഭവത്തില്‍ അധ്യാപകനൊപ്പമെന്ന് കെഎസ്‌യു അറിയിച്ചു.



Other News in this category



4malayalees Recommends