പ്രവാസികള്‍ക്ക് ഗുണകരം, ഗള്‍ഫ് കറന്‍സി വിനിമയ നിരക്കില്‍ ഉയര്‍ന്ന മൂല്യം

പ്രവാസികള്‍ക്ക് ഗുണകരം, ഗള്‍ഫ് കറന്‍സി വിനിമയ നിരക്കില്‍ ഉയര്‍ന്ന മൂല്യം
രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിരക്കില്‍. ഒരു യുഎഇ ദിര്‍ഹത്തിന് 22.65 രൂപയാണ് കഴിഞ്ഞ ദിവസത്തെ വിനിമയ നിരക്ക്. മാസത്തിന്റെ പകുതി പിന്നിട്ടതിനാല്‍ പ്രവാസികള്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താന്‍ സാധിക്കാതെ വരും. ശമ്പളം വീണ് പലരും നാട്ടിലേക്ക് പണം അയച്ചു കഴിഞ്ഞു.

ഒമാന്‍ റിയാല്‍ 216.08 രൂപയിലും ബഹ്‌റൈന്‍ റിയാല്‍ 220.75 രൂപയിലും എത്തിയിട്ടുണ്ട്. കുവൈറ്റ് ദിനാര്‍ 270.5 രൂപയും സൗദി റിയാല്‍ 22.18 രൂപയിലും എത്തി. ഖത്തര്‍ റിയാല്‍ 22.81 രൂപയാണ് ലഭിക്കുക. ഗള്‍ഫിലെ കറന്‍സികളെല്ലാം രൂപയുമായുള്ള വിനിമയ നിരക്കില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. എക്‌സ്‌ചേഞ്ചുകളില്‍ വിലയ തിരക്ക് ഒന്നും അനുഭവപ്പെട്ടില്ല. സാധാരണയുള്ള തിരക്ക് തന്നെയാണ് ഉണ്ടായിരുന്നത്.




Other News in this category



4malayalees Recommends