പ്രണയം നിരസിച്ച പന്ത്രണ്ടുകാരിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. മുംബൈയിലാണ് നടുക്കുന്ന സംഭവം. കല്യാണ്‍ സ്വദേശിയായ പ്രണിത ദാസാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതി ആദിത്യ കാംബ്ലി(20)യെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രിയായിരുന്നു കൊലപാതകം നടന്നത്. ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് അമ്മയ്‌ക്കൊപ്പം വീട്ടിലേക്ക് മടങ്ങിവരികയായിരുന്നു പ്രണിത.
വീട്ടിലേക്കുള്ള സ്റ്റെപ് കയറുന്നതിനിടെ പിന്നില്‍ നിന്നെത്തിയ പ്രതി അമ്മയെ തള്ളി മാറ്റി പ്രണിതയെ കത്തികൊണ്ട് കുത്തുകയായിരുന്നു. ആക്രമണത്തില്‍ പ്രണിതയുടെ നെഞ്ചില്‍ മാരകമായി മുറിവേറ്റു.
അമ്മയുടെ നിലവിളികേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് രക്തത്തില്‍ കുളിച്ചുകിടന്ന പ്രണിതയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചത്. ശരീരത്തില്‍ എട്ടോളം കുത്തേറ്റ പെണ്‍കുട്ടി ചികില്‍സയിലിരിക്കെ മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടിയ ശേഷം പൊലീസില്‍ കൈമാറുകയായിരുന്നു.