മൂന്നാമതും കേന്ദ്രത്തില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമെന്ന് ടൈംസ് നൗ, ഇടിജി സര്‍വേ. ബിജെപി നേതൃത്വം നല്‍കുന്ന ദേശീയ ജനാധിപത്യ സഖ്യം (എന്‍ഡിഎ) 296 മുതല്‍ 326 സീറ്റുകള്‍ വരെ നേടുമെന്നാണ് സര്‍വേ ഫലം പറയുന്നത്. ഉത്തര മേഖലകളിലെ സീറ്റുകള്‍ പിടിച്ചെടുത്തായിരുക്കും ബിജെപിയുടെ കുതിപ്പ്. 'ഇന്ത്യ' എന്നപേരില്‍ രൂപികൃതമായിരിക്കുന്ന പുതിയ സഖ്യത്തില്‍ 160 മുതല്‍ 190 സീറ്റുകള്‍വരെയാണ് സര്‍വേയില്‍ പ്രവചിച്ചിരിക്കുന്നത്. ജനപ്രീതിയിലും പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് ഒന്നാമത്. രാഹുല്‍ ഗാന്ധിയ്ക്ക് ജനപ്രീതി വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചില്ലെന്നുമാണ് റിപ്പോര്‍ട്ട്.
ടൈംസ് നൗ, ഇടിജി സര്‍വേ കക്ഷിനില പ്രവചനം
NDA : 296-326
NEW UPA: 160-190
YSRCP : 24-25
BJD : 12-14
BRS : 9-11
OTH : 11-14
ഒറ്റയ്ക്ക് മത്സരിക്കുന്ന പ്രദേശിക പാര്‍ട്ടികള്‍ ശക്തികാണിക്കും. സര്‍വേ വൈഎസ്‌ഐആര്‍ കോണ്‍ഗ്രസിന് 25 സീറ്റുകളാണ് പ്രവചിക്കുന്നത്. ബിജു ജനതാ ദളിന് 14 സീറ്റുവരെയും ബിആര്‍എസിന് 11 സീറ്റുവരെയും ലഭിക്കാന്‍ സാധ്യതയുണ്ട്. വൈഎസ്‌ഐആര്‍ കോണ്‍ഗ്രസ്, ബിആര്‍എസ് എന്നീ പാര്‍ട്ടികളുടെ പ്രകടനം ദക്ഷിണേന്ത്യയില്‍ മേല്‍ക്കൈ നേടാമെന്ന ഐഎന്‍ഡിഐഎ മുന്നണിയുടെ പ്രതീക്ഷകളെ തകര്‍ക്കുമെന്നും സര്‍വേ വ്യക്തമാക്കുന്നു.
ഉത്തരേന്ത്യയിലെ 80 ശതമാനം സീറ്റുകളും എന്‍ഡിഎ പിടിച്ചെടുക്കും.
തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍ ബിജെപി നേതൃത്വം നല്‍കുന്ന മുന്നണി നിലമെച്ചപ്പെടുത്തും. ബംഗാളിലും ബിജെപി മുന്നേറ്റമുണ്ടാക്കുമെന്നും സര്‍വേയില്‍ പറയുന്നു. ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളില്‍ ഐഎന്‍ഡിഐഎ വലിയ തിരിച്ചടി നേരിടും. തമിഴ്‌നാട്ടില്‍ പിടിച്ചു നില്‍ക്കും, കര്‍ണാടകയില്‍ ബിജെപി തന്നെ നേട്ടമുണ്ടാക്കുമെന്നും സര്‍വേ വ്യക്തമാക്കുന്നു.
തന്നെയാണ് മുന്നില്‍. മോദിയുടെ വികസിത ഭാരതം എന്ന മുദ്രാവാക്യത്തില്‍ ജനങ്ങള്‍ വിശ്വാസം അര്‍പ്പിക്കുന്നു. രാഹുല്‍ ഗാന്ധിയ്ക്ക് ജനപ്രീതി വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചില്ലെന്നും സര്‍വെയില്‍ ചൂണ്ടിക്കാണിക്കുന്നു. പൊതുതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി മോദിക്ക് കടുത്ത പോരാട്ടം നല്‍കാന്‍ സംയുക്ത പ്രതിപക്ഷത്തിന് കഴിഞ്ഞേക്കില്ലെന്ന് 49 ശതമാനം ആളുകള്‍ വിശ്വസിക്കുന്നു. അതിനിടെ, 19 ശതമാനം ജനങ്ങളും കരുതുന്നത് ഒരു പരിധിവരെ മാത്രമേ ബിജെപിക്ക് ശക്തമായ പോരാട്ടം നല്‍കാന്‍ പ്രതിപക്ഷ ഐക്യത്തിന് കഴിയൂ എന്നാണ്.