ബഹ്‌റൈനില്‍ പ്രവാസി മലയാളിക്ക് നഷ്ടമായത് വലിയ തുക

ബഹ്‌റൈനില്‍ പ്രവാസി മലയാളിക്ക് നഷ്ടമായത് വലിയ തുക
ബെനഫിറ്റ് പേ ഉപയോഗിക്കുന്ന ഇടപാടുകാരെ കബളിപ്പിച്ചുള്ള തട്ടിപ്പുകള്‍ വര്‍ധിക്കുന്നു. ആളുകള്‍ക്ക് മനസിലാക്കാത്ത രീതിയിലാണ് തട്ടിപ്പ് നടക്കുന്നത്. പുതിയ രീതികള്‍ കണ്ടുപിടിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തുന്നത്. കഴിഞ്ഞ ദിവസം ഇവരുടെ കെണിയില്‍പ്പെട്ടത് ഒരു മലയാളിയായിരുന്നു. കോഴിക്കോട് സ്വദേശിയായ യുവാവിനാണ് പണം നഷ്ടപ്പെട്ടത്. ഇദ്ദേഹം പോലീസില്‍ പരാതി നല്‍കി. വലിയ തുക അദ്ദേഹത്തിന് ബാങ്കില്‍ നിന്നും നഷ്ടമായി.

കോവിഡ് 19 വാക്‌സിന്‍ എടുക്കാത്തവരെ ലക്ഷ്യമിട്ടാണ് ഇത്തവണ തട്ടിപ്പ് നടക്കുന്നത്. കഴിഞ്ഞ ദിവസം തട്ടിപ്പിന് ഇരയായ യുവാവിന് ഒരു കോള്‍ വന്നു. കൊവിഡ് വാക്‌സിന്‍ താങ്ങള്‍ എടുക്കാന്‍ ബാക്കിയുണ്ട് എന്ന് പറഞ്ഞായിരുന്നു കോള്‍. കൊവിഡ് വാക്‌സില്‍ എടുക്കാത്ത വ്യക്തിയായത് കൊണ്ട് ഫോണ്‍ വിളിച്ച് ആള്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം ഇയാള്‍ വിശ്വസിച്ചു. ഒരു ഡോസ് വാക്‌സിന്‍ മാത്രമാണ് അദ്ദേഹം എടുത്തിരുന്നത്.

വിളിച്ച ആളുടെ പ്രഫൈല്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥന്റേതായിരുന്നു. ചിത്രത്തില്‍ അറബിയില്‍ ഉദ്യോഗസ്ഥന്റെ പേര് എഴുതിട്ടുണ്ട്. ഇതെല്ലാം വിശ്വസിക്കാന്‍ കാരണമായി. പോലീസുക്കാര്‍ ഇംഗ്ലീഷില്‍ സംസാരിക്കുന്ന പോലെ തന്നെയായിരുന്നു സംസാര രീതിയും. അതിനാല്‍ ആ കാര്യത്തിലും ഒരു സംശയം തേന്നിയില്ല. അടുത്ത ദിവസം വിമാനത്താവളത്തിലേക്ക് വാക്‌സിന്‍ എടുക്കാന്‍ എത്തണം എന്നാണ് നിര്‍ദേശം നല്‍കിയത്. അതിന് വേണ്ടി രജിസ്റ്റര്‍ ചെയ്യണം. തിരിച്ചറിയലിനായി ബെനഫിറ്റ് പേയില്‍ നിന്ന് ഒരു ഒടിപി നമ്പര്‍ അയക്കുന്നു അത് പറഞ്ഞു തരണം എന്ന് ആവശ്യപ്പെട്ടു. ഫോണ്‍ ഹോള്‍ഡ് ചെയ്തു. പിന്നീട് വന്ന ഒടിപി നമ്പര്‍ പറഞ്ഞു കൊടുത്തു. ഒടിപി നല്‍കി മണിക്കൂറുകള്‍ക്കുള്ളില്‍ ബാങ്ക് അക്കൗണ്ടില്‍ ഉണ്ടായിരുന്ന പണം നഷ്ടപ്പെടുകയായിരുന്നു. അപ്പോഴാണ് താന്‍ കബളിപ്പിക്കപ്പെട്ടതാണെന്ന് അദ്ദേഹത്തിന് മനസ്സിലാകുന്നത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി.

രാജ്യത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്ന രീതിയില്‍ ആണ് പലരും പരിചയപ്പെടുത്തുന്നത്. ഒരിക്കലും സംശയം പോലും തോന്നാത്ത രീതിയിലുള്ള ഇത്തരത്തിലുള്ള തട്ടിപ്പിലാണ് മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ കുടുങ്ങുന്നത്. നിരവധി പേര്‍ക്ക് ഇത്തരത്തില്‍ പണം നഷ്ടപ്പെട്ടിട്ടുണ്ട്. പലരും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയ നിരവധി സംഘങ്ങളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Other News in this category



4malayalees Recommends