കാര്‍ഗില്‍ സ്‌ഫോടനത്തില്‍ മൂന്നു മരണം : പൊട്ടാതെ കിടന്ന ഷെല്‍ പൊട്ടിത്തെറിച്ചെന്ന് നിഗമനം

കാര്‍ഗില്‍ സ്‌ഫോടനത്തില്‍ മൂന്നു മരണം : പൊട്ടാതെ കിടന്ന ഷെല്‍ പൊട്ടിത്തെറിച്ചെന്ന് നിഗമനം
ജമ്മു കശ്മീരില്‍ ദ്രാസിലെ ആക്രിക്കടയിലുണ്ടായ സ്‌ഫോടനത്തിന് പിന്നില്‍ ദുരൂഹതയുണ്ടോ എന്ന് കണ്ടെത്താന്‍ വിശദമായ അന്വേഷണം. ആക്രി കടയിലെ പൊട്ടാതെ കിടന്നിരുന്ന ഷെല്ലാണ് സ്‌ഫോടനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഷെല്ലിന്റെതെന്ന് കരുതുന്ന മെറ്റല്‍ ഭാഗം കണ്ടെടുത്തതായി കാര്‍ഗില്‍ എസ് എസ് പി വിശദീകരിച്ചു.

ഇന്നലെ വൈകിട്ടുണ്ടായ സ്‌ഫോടനത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ മൂന്നുപേരാണ് മരിച്ചത്. പരിക്കേറ്റ 9 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ മേഖലയില്‍ പൊലീസ് സുരക്ഷാ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends