മാസങ്ങള്‍ കഴിഞ്ഞിട്ടും സംഘര്‍ഷത്തിന് അയവു വരാതെ മണിപ്പൂര്‍. ഓരോ ദിവസവും കൂടുതല്‍ കൊലപാതക വാര്‍ത്തകളാണ് സംസ്ഥാനത്ത് നിന്നും പുറത്തുവരുന്നത്. ഇപ്പോഴിതാ മൂന്ന് കുക്കി വിഭാഗത്തിലെ യുവാക്കള്‍ കൂടി കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
നാഗാ ഭൂരിപക്ഷ പ്രദേശമായ ഉഖ്‌റൂലിലാണ് ക്രൂരമായി യുവാക്കളെ കൊലപ്പെടുത്തിയത്.തൗബല്‍ ജില്ലയിലെ തോവയില്‍ ഒരു കാട്ടില്‍നിന്നാണു കാലുകള്‍ വെട്ടിമാറ്റിയ നിലയില്‍ മൂന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. യൈരിപോക്ചരങ്പട്ട് റോഡ് ജങ്ഷനിലാണു സംഭവം.
രണ്ട് ആഴ്ചയായി സംഘര്‍ഷത്തില്‍ അയവുവന്നതിനുശേഷമാണ് പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്.വെടിവയ്പ്പിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നാണു സൂചന.
അതേ സമയം മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ചര്‍ച്ചകള്‍ തുടരുകയാണ്.ഐ.ബി ആസ്ഥാനത്തു നടന്ന വിഘടനവാദി നേതാക്കളുമായുള്ള കേന്ദ്ര സര്‍ക്കാരിന്റെ രണ്ടാംഘട്ട ചര്‍ച്ച പൂര്‍ത്തിയായി.കെ.എന്‍.ഒ, യു.പി.എഫ് സംഘടനകളുമായായിരുന്നു ചര്‍ച്ച.
ഡല്‍ഹിയിലെ ഐ.ബി ആസ്ഥാനത്തുവച്ചാണു രണ്ടു ദിവസത്തെ ചര്‍ച്ച നടന്നത്. കലാപവുമായി ബന്ധപ്പെട്ട സമാധാനനീക്കത്തിനായുള്ള ആലോചനകളില്‍ പുരോഗതിയുണ്ടെന്നും മൂന്നാംഘട്ട ചര്‍ച്ച ഉടന്‍ നടക്കുമെന്നും സംഘടനകള്‍ അറിയിച്ചു.