സുഹൃത്തിന്റെ 14 വയസ്സുള്ള മകളെ ലൈംഗീക പീഡനത്തിനിരയാക്കി ; കൂട്ടുനിന്ന ഭാര്യയ്‌ക്കെതിരേയും കേസെടുത്തു

സുഹൃത്തിന്റെ 14 വയസ്സുള്ള മകളെ ലൈംഗീക പീഡനത്തിനിരയാക്കി ; കൂട്ടുനിന്ന ഭാര്യയ്‌ക്കെതിരേയും കേസെടുത്തു
സുഹൃത്തിന്റെ 14 വയസ്സുള്ള മകളെ മാസങ്ങളോളം ലൈംഗീക പീഡനത്തിന് ഇരയാക്കിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു. ഡല്‍ഹി സര്‍ക്കാരിന്റെ വനിതാ ശിശു വികസന വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെതിരെയാണ് പോക്‌സോ ചുമത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

പീഡനത്തിന് കൂട്ടുനിന്ന ഇയാളുടെ ഭാര്യയ്‌ക്കെതിരേയും കേസെടുത്തു.ഇപ്പോള്‍ 12ാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പെണ്‍കട്ടി. 2020 ല്‍ പിതാവ് മരിച്ചതിന് പിന്നാലെയാണ് കുട്ടിയെ ഉദ്യോഗസ്ഥന്‍ സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നത്. പലപ്പോഴും പീഡനത്തിന് ഇരയാക്കി. ഗര്‍ഭിണിയായപ്പോള്‍ വിവരം ഭാര്യയെ അറിയിച്ചു. തുടര്‍ന്ന് ഇവര്‍ ഗര്‍ഭഛിദ്രത്തിനുള്ള ഗുളിക മകനെ കൊണ്ട് വാങ്ങിപ്പിക്കുകയും പെണ്‍കുട്ടിയ്ക്ക് നല്‍കുകയുമായിരുന്നു.

പെണ്‍കുട്ടി ചികിത്സയിലാണ്. സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥനെതിരെയുള്ള ആരോപണത്തില്‍ വിശദ അന്വേഷണത്തിലാണ് പൊലീസ്.


Other News in this category



4malayalees Recommends