സ്വദേശി വ്യവസായങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ പുതിയ പദ്ധതിയുമായി ബഹ്‌റൈന്‍

സ്വദേശി വ്യവസായങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ പുതിയ പദ്ധതിയുമായി ബഹ്‌റൈന്‍
സ്വദേശി വ്യവസായങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ പുതിയ പദ്ധതിയുമായി ബഹ്‌റൈന്‍ ഭരണകൂടം. സ്വദേശി വ്യവസായങ്ങളുടെ വളര്‍ച്ചയിലൂടെ രാജ്യത്തെ സമ്പദ് വ്യവസ്ഥയില്‍ വലിയ പുരോഗതിയാണ് ഭരണകൂടം പ്രതീക്ഷിക്കുന്നത്. പ്രത്യേക പദ്ധതിക്ക് 'തകാമുല്‍' എന്ന പേരാണ് ബഹ്‌റൈന്‍ വ്യവസായ മന്ത്രാലയം നല്‍കിയിരിക്കുന്നത്.

രാജ്യത്തെ കയറ്റുമതി വര്‍ധിപ്പിക്കുക, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. വ്യവസായ വാണിജ്യ മന്ത്രാലയത്തില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ വാണിജ്യവ്യവസായ മന്ത്രി അബ്ദുള്ള ബിന്‍ ആദില്‍ ഫഖ്‌റുവാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ദേശീയ സമ്പദ് വ്യവസ്ഥയില്‍ സ്വദേശി വ്യവസായങ്ങളുടെ സംഭാവന വര്‍ധിപ്പിക്കുന്നതിന് തകാമുല്‍ പദ്ധതി ഗുണം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.

പുതിയ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ വ്യവസായ മേഖലയില്‍ കൂടുതല്‍ നിക്ഷേപം ഉണ്ടാകുമെന്നാണ് വ്യവസായ മന്ത്രാലയം പ്രതീക്ഷിക്കുന്നത്.


Other News in this category



4malayalees Recommends