വിമാന യാത്രയ്ക്കിടെ അമിതമായി രക്തം ഛര്‍ദിച്ചു, എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയിട്ടും യാത്രക്കാരന്റെ ജീവന്‍ രക്ഷിക്കാനായില്ല

വിമാന യാത്രയ്ക്കിടെ അമിതമായി രക്തം ഛര്‍ദിച്ചു, എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയിട്ടും യാത്രക്കാരന്റെ ജീവന്‍ രക്ഷിക്കാനായില്ല
മുംബൈയില്‍ നിന്ന് റാഞ്ചിയിലേക്കുള്ള വിമാന യാത്രയ്ക്കിടെ 62 വയസുകാരന്‍ രക്തം ഛര്‍ദിച്ച് മരിച്ചു. കഴിഞ്ഞ ദിവസം ഇന്റിഗോ വിമാനത്തിലായിരുന്നു സംഭവം. യാത്രക്കാരന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് വിമാനം തൊട്ടടുത്ത വിമാനത്താവളത്തില്‍ അടിയന്തിരമായി നിലത്തിറക്കിയെങ്കിലും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

മുംബൈ – റാഞ്ചി യാത്രയ്ക്കിടെ നാഗ്പൂര്‍ വിമാനത്താവളത്തിലായിരുന്നു എമര്‍ജന്‍സി ലാന്‍ഡിങ്. അതേസമയം, നേരത്തെ വിവരമറിയിച്ചത് അനുസരിച്ച് മെഡിക്കല്‍ സംഘം വിമാനത്താവളത്തില്‍ കാത്തിരുന്നു. യാത്രക്കാരന് ക്ഷയ രോഗവും ഗുരുതരമായ വൃക്ക രോഗവും ഉണ്ടായിരുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.

വലിയ അളവില്‍ വിമാനത്തില്‍ വെച്ച് രക്തം ഛര്‍ദിച്ചു. എന്നാല്‍ ആശുപത്രിയില്‍ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പിന്നീട് തുടര്‍ നടപടികള്‍ക്കായി മൃതദേഹം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Other News in this category



4malayalees Recommends