അമ്മയ്ക്കു അപരിചിതനുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ വെട്ടിക്കൊന്ന് 17 കാരന്‍. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ പരോള്‍ പ്രദേശത്തെ വസാട് ടൗണ്‍ഷിപ്പിലാണ് ക്രൂരമായ സംഭവം.
സൊനാലി ഗോര്‍ഗ (35) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. പ്രതിയായ മകന്‍ ഒളിവിലാണ്. സൊനാലി ഫോണില്‍ നിന്ന് അപരിചിതനായ ഒരാള്‍ക്ക് മെസേജ് അയ്ക്കുന്നത് മകന് ഇഷ്ടമായിരുന്നില്ല. ഇതേ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകാറുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഞായറാഴ്ച അത്താഴം കഴിക്കുന്നതിനിടെ അമ്മ ഫോണില്‍ മെസേജ് അയയ്ക്കുന്നതു കണ്ടതോടെ മകന്‍ അസ്വസ്ഥനായി.
രോഷാകുലനായ മകന്‍ അമ്മയെ കോടാലിയെടുത്തു തുരുതുരെ വെട്ടുകയായിരുന്നു. സംഭവ സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ഗുരുതരമായി പരുക്കേറ്റ സൊനാലിയെ പിന്നീട് ഭിവണ്ടിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.