സോഫ്റ്റ് ലാന്‍ഡിങ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യയുടെ ചന്ദ്രയാന്‍ 3. ചന്ദ്രന്റെ ദക്ഷിണധ്രുവത്തോട് ചേര്‍ന്നുള്ള ഭാഗത്താണ് ചന്ദ്രയാന്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്തത്. വൈകീട്ട് 5.45 മുതല്‍ 6.04 വരെ ഇന്ത്യാക്കാരന്റെയും ആകാംക്ഷ ഉയര്‍ത്തുന്ന പത്തൊന്‍പത് മിനുട്ടുകളിലായിരുന്നു ചന്ദ്രയാന്‍ ദൗത്യം വിജയം കണ്ടത്.
മണിക്കൂറില്‍ ആറായിരത്തിലേറെ കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന പേടകത്തിന്റെ വേഗം കുറച്ച് സെക്കന്‍ഡില്‍ രണ്ട് മീറ്റര്‍ എന്ന അവസ്ഥയിലെത്തിച്ചായിരുന്നു ലാന്‍ഡിംഗ്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ മാന്‍സിനസ് സി, സിംപിലിയസ് എന്‍ ഗര്‍ത്തങ്ങളുടെ ഇടയിലാണ് ചന്ദ്രയാന്‍ മൂന്ന് ഇറങ്ങിയത്.ചന്ദ്രയാന്‍ 3 യുടെ വിജയത്തോടെ ചന്ദ്രനില്‍ സോഫ്റ്റ്‌ലാന്‍ഡിങ്ങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറുകയാണ്.
ചന്ദ്രയാന്‍ മിഷന്‍ വിജയത്തോടടുക്കുന്ന സമയം ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്ബര്‍ഗില്‍ നിന്ന് ഐഎസ്ആര്‍ഓയ്‌ക്കൊപ്പം ചേര്‍ന്ന പ്രധാനമന്ത്രി, വിജയ നിമിഷം കയ്യിലുള്ള ദേശീയ പതാക വീശിയാണ് ആഘോഷമാക്കിയത്. ചരിത്ര നിമിഷത്തില്‍ 'ഇന്ത്യ ഈസ് ഓണ്‍ ദ മൂണ്‍' എന്ന് പറഞ്ഞ ഐഎസ്ആര്‍ഒ ചെയര്‍മാന്‍, രാജ്യത്തെയും ഞങ്ങളെയും അഭസംബോധന ചെയ്യാന്‍ മോദിയെ ക്ഷണിച്ചു.
അഭിമാന നിമിഷത്തെ ആവേശത്തോടെയാണ് രാജ്യം വരവേറ്റത്