ബിജെപി എംപിയുടെ വീട്ടില്‍ നിന്നും പത്തുവയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി

ബിജെപി എംപിയുടെ വീട്ടില്‍ നിന്നും പത്തുവയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി
അസമില്‍ ബിജെപി എംപിയുടെ വീട്ടില്‍ നിന്നും പത്തുവയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. ലോക്‌സഭാ എംപി രജ്ദീപ് റോയിയുടെ കച്ചാര്‍ ജില്ലയിലെ വീട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. കുട്ടിയുടെ മാതാവ് രണ്ടര വര്‍ഷമായി എംപിയുടെ വീട്ടില്‍ ജോലി ചെയ്തുവരികയാണ്.

കഴുത്തില്‍ തുണി ചുറ്റിയ നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹമെന്ന് കച്ചാര്‍ അഡീഷണല്‍ പൊലീസ് സുപ്രണ്ട് സുബ്രത സെന്‍ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി സില്‍ചര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്നും കൂടുതല്‍ പ്രതികരിക്കാനില്ലെന്നും എംപി പറഞ്ഞു.



Other News in this category



4malayalees Recommends