ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ സഹപാഠികളെ കൊണ്ട് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ ന്യായീകരണവുമായി അധ്യാപിക തൃപ്ത ത്യാഗി രംഗത്ത്.
താന്‍ ഭിന്നശേഷിക്കാരിയാണ്. ശാരീരിക പരിമിതി ഉള്ളതുകൊണ്ടാണ് കുട്ടികളോട് അടിക്കാന്‍ നിര്‍ദ്ദേശിച്ചതെന്ന് തൃപ്ത ത്യാഗി പറയുന്നു. കഴിഞ്ഞ ദിവസമാണ് സഹപാഠികളെക്കൊണ്ട് വിദ്യാര്‍ത്ഥിയുടെ മുഖത്തടിക്കാന്‍ അധ്യാപിക നി!ര്‍ദ്ദേശിച്ചത്. കൂടാതെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും മര്‍ദ്ദിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ അധ്യാപികക്കെതിരെ കേസെടുത്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് വിഷയത്തില്‍ പ്രതികരണവുമായി അധ്യാപിക രംഗത്തെത്തിയത്.
താന്‍ ഭിന്നശേഷിക്കാരിയാണ്. ശാരീരിക പരിമിതി ഉള്ളതുകൊണ്ടാണ് കുട്ടികളോട് അടിക്കാന്‍ നിര്‍ദ്ദേശിച്ചത്. പഠിച്ചില്ലെങ്കില്‍ കടുത്ത ശിക്ഷ നല്‍കിക്കൊള്ളാന്‍ കുട്ടിയുടെ രക്ഷിതാക്കള്‍ നിര്‍ദ്ദേശിച്ചിരുന്നുവെന്ന് തൃപ്ത ത്യാഗി പറഞ്ഞു. സംഭവത്തില്‍ വര്‍ഗീയത കലര്‍ത്തരുതെന്നും തൃപ്ത ത്യാഗി ആവശ്യപ്പെട്ടു.