സഹോദരി നല്‍കിയ അതിക്രമ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമമുഖ്യനും സംഘവും ചേര്‍ന്ന് 18കാരനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി

സഹോദരി നല്‍കിയ അതിക്രമ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമമുഖ്യനും സംഘവും ചേര്‍ന്ന് 18കാരനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി
മധ്യപ്രദേശില്‍ ദളിത് യുവാവിനെ മര്‍ദിച്ച് കൊന്ന സംഭവത്തില്‍ വ്യാപക പ്രതിഷേധം. സഹോദരി നല്‍കിയ അതിക്രമ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗ്രാമമുഖ്യനും സംഘവും ചേര്‍ന്ന് 18കാരനെ കൊലപ്പെടുത്തിയത്. യുവാവിന്റെ വീട് തകര്‍ത്ത സംഘം യുവതിയുടെ അമ്മയെയും ആക്രമിച്ചിരുന്നു. സാഗറിലെ ബറോഡിയ നൈനാഗിര്‍ ഗ്രാമവാസിയായ നിതിന്‍ അഹിര്‍വാറാണ് വ്യാഴാഴ്ച കൊല്ലപ്പെട്ടത്.

ദളിത് യുവതിയുടെ പരാതി ഒത്തുതീര്‍ക്കണമെന്ന് ആവശ്യപ്പെട്ട് വീട്ടിലെത്തിയ സംഘം യുവതിയേയും അമ്മയേയും ഭീഷണിപ്പെടുത്തിയിരുന്നു. ഭീഷണിക്ക് വഴങ്ങി കേസ് പിന്‍വലിക്കാമെന്ന് യുവതിയുടെ അമ്മ സമ്മതിക്കുകയും ചെയ്തിരുന്നു. ഇതോടെ വീട്ടില്‍ നിന്ന് മടങ്ങിയ സംഘം ബസ് സ്റ്റോപ്പില്‍വച്ച് 18 കാരനെ കാണുകയും വാക്കു തര്‍ക്കമുണ്ടാവുകയുമായിരുന്നു. സംഭവത്തേക്കുറിച്ച് അറിഞ്ഞ അമ്മ ബസ് സ്റ്റോപ്പിലെത്തി തര്‍ക്കം രമ്യതയിലെത്തിക്കാന്‍ ശ്രമിച്ചു. എന്നാല്‍ സംഘം ഇവരെയും ആക്രമിക്കുകയായിരുന്നു.

മര്‍ദനത്തില്‍ 18 കാരന്‍ ബോധരഹിതനായി വീഴുകയായിരുന്നു. മര്‍ദനത്തില്‍ കയ്യൊടിഞ്ഞ അമ്മയും സഹോദരിയും ചേര്‍ന്ന് 18കാരനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്നത്.

Other News in this category



4malayalees Recommends