ഒരുമിച്ച് കഴിഞ്ഞിരുന്ന പങ്കാളിയായ യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബംഗളൂരുവിലാണ് ഇന്നലെ ഞെട്ടിക്കുന്ന സംഭവം നടന്നത്. തിരുവനന്തപുരം ആറ്റിങ്ങള്‍ സ്വദേശിനി ദേവയാണ് കൊല്ലപ്പെട്ടത്. കൂടെ താമസിച്ചിരുന്ന കൊല്ലം സ്വദേശി വൈഷണവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ബംഗളൂരു ബേഗൂരിനടുത്തുള്ള ന്യൂ മിക്കോലെ ഔട്ടില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് കൊലപാതകം നടന്നത്. വൈഷ്ണവ് പ്രഷര്‍ കുക്കര്‍ കൊണ്ട് ദേവയുടെ തലയ്ക്കടിക്കുകയായിരുന്നു.അടികൊണ്ട് തത്ക്ഷണം തന്നെ യുവതി മരിച്ചുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് ഇരുവരും ജോലി ചെയ്തിരുന്നത്.കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇവര്‍ ഒന്നിച്ച് താമസിച്ച് വരികയായിരുന്നു. ഇരുവരും നേരത്തെ മുതല്‍ പ്രണയത്തിലായിരുന്നു. ഒരുമിച്ച് ജീവിക്കുന്നതിനിടെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത്.