എട്ടുമാസം ഗര്‍ഭിണിയായ 19 കാരിയെ മാതാപിതാക്കള്‍ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. യുപിയിലെ മുസാഫര്‍പുരില്‍ ശനിയാഴ്ചയാണ് സംഭവം. പെണ്‍കുട്ടിയുടെ പങ്കാളിക്കെതിരെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ കോടതിയില്‍ മൊഴി നല്‍കാന്‍ ഹാജരാകേണ്ടതിന് മുമ്പാണ് കൊലപാതകം നടന്നത്.
പെണ്‍കുട്ടിയെ കടത്തികൊണ്ടുപോവുകയും ബലാത്സംഗം ചെയ്യുകയും ചെയ്തതതായാണ് മാതാപിതാക്കള്‍ പരാതി നല്‍കിയത്. പരാതിയില്‍ കുറ്റാരോപിതനായ പങ്കാളിക്കെതിരെ മൊഴി നല്‍കാന്‍ പെണ്‍കുട്ടി വിസമ്മതിച്ചതാണ് കൊലപാതകത്തിനുള്ള പ്രകോപനം.
2022 ഒക്ടോബറിലാണ് പെണ്‍കുട്ടിയും കുറ്റാരോപിതനും ഒളിച്ചോടിയത്. ഡിസംബറില്‍ ഇരുവരേയും കണ്ടെത്തുകയും പങ്കാളിയെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കുകയുമായിരുന്നു.