പത്ത് എംഎല്‍എമാര്‍ക്ക് പങ്കെടുക്കാന്‍ കഴിയില്ല; നിയമസഭാ സമ്മേളനം മാറ്റി വയ്ക്കണമെന്ന് കുക്കി സംഘടനകള്‍

പത്ത് എംഎല്‍എമാര്‍ക്ക് പങ്കെടുക്കാന്‍ കഴിയില്ല; നിയമസഭാ സമ്മേളനം മാറ്റി വയ്ക്കണമെന്ന് കുക്കി സംഘടനകള്‍
കുക്കി എംഎല്‍എമാര്‍ക്ക് പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മണിപ്പൂര്‍ നിയമസഭാ സമ്മേളനം മാറ്റി വയ്ക്കണമെന്ന് ആവശ്യം. നാളെ സമ്മേളനം ചേരാനിരിക്കെയാണ് കുക്കി സംഘടനകള്‍ ആവശ്യം ഉയര്‍ത്തിയത്.

പത്ത് കുക്കി എംഎല്‍എമാര്‍ക്ക് പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ സമ്മേളനം ചേരുന്നതില്‍ അര്‍ത്ഥമില്ല എന്നാണ് സംഘടനകള്‍ പറയുന്നത്. അതേസമയം, മണിപ്പൂരില്‍ ഇന്നലെയും ആയുധങ്ങള്‍ കവര്‍ന്നതായി റിപ്പോര്‍ട്ട്.

ഇംഫാലില്‍ സുരക്ഷാ ജോലിയിലുണ്ടായിരുന്ന പൊലീസുകാരുടെ ആയുധങ്ങളാണ് കവര്‍ന്നത്. മണിപ്പൂരില്‍ സംഘര്‍ഷം തുടരുകയാണ്. ഇന്നലെ ഇംഫാലിന് സമീപമാണ് സംഘര്‍ഷമുണ്ടായത്. അഞ്ച് വീടുകള്‍ക്ക് തീയിട്ടു. ഇരുവിഭാഗങ്ങളുടെയും വീടുകള്‍ കത്തി നശിച്ചു.

പൊലീസ് സ്ഥലത്തെത്തി സുരക്ഷ ശക്താമാക്കി. അതിനിടെ മണിപ്പൂരില്‍ കുക്കി മേഖലകള്‍ക്ക് പ്രത്യേക ഭരണം എന്ന ആവശ്യം തള്ളി സംസ്ഥാന സര്‍ക്കാര്‍. ഹില്‍ കൗണ്‍സിലുകള്‍ക്ക് സ്വയംഭരണം നല്‍കാമെന്ന് സംസ്ഥാനം കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചു

Other News in this category



4malayalees Recommends