ദേശീയ പതാകയില്‍ ഓട്ടോഗ്രാഫ് ചോദിച്ച് വനിത ; നിരസിച്ച് നീരജ് ചോപ്ര

ദേശീയ പതാകയില്‍ ഓട്ടോഗ്രാഫ് ചോദിച്ച് വനിത ; നിരസിച്ച് നീരജ് ചോപ്ര
ഇന്ത്യന്‍ താരം നീരജ് ചോപ്ര ഇന്ത്യയുടെ അഭിമാന താരമാണ്. ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ലോക അതിലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്നത്. ഫൈനലില്‍ 88.7 മീറ്ററാണ് നീരജ് എറിഞ്ഞത്. വെള്ളി നേടിയ അര്‍ഷദ് 87.82 മീറ്റര്‍ ദൂരമാണ്.

മത്സരത്തിന് ശേഷം നീരജിന്റെ ആരാധികയായ ഒരു ഹംഗേറിയന്‍ വനിത താരത്തിന്റെ ഓട്ടോഗ്രാഫിനായി ഓടിയെത്തി. ദേശീയ പതാകയിലായിരുന്നു ഓട്ടോഗ്രാഫ് ചോദിച്ചത്. എന്നാല്‍ സൗമ്യമായി നിരസിച്ച താരം ടീ ഷര്‍ട്ടില്‍ ഓട്ടോ ഗ്രാഫ് നല്‍കുകയായിരുന്നു. നീരജിന്റെ പക്വതയില്‍ നിരവധി പേരാണ് സോഷ്യല്‍മീഡിയയിലൂടെ അഭിനന്ദിക്കുന്നത്.

Other News in this category



4malayalees Recommends