ഇന്ത്യയുടെ ഭൂമി ഉള്‍പ്പെടുത്തി ചൈന മാപ്പ് പ്രസിദ്ധീകരിച്ച സംഭവത്തില്‍ മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി .താന്‍ വര്‍ഷങ്ങളായി ഇതാണ് പറഞ്ഞു കൊണ്ടിരിക്കുന്നത് .ഒരിഞ്ചു ഭൂമിയും ലഡാക്കില്‍ നഷ്ടപ്പെട്ടിട്ടില്ല എന്ന് മോദി പറഞ്ഞത് കള്ളം .ചൈന കടന്നു കയറി എന്നത് ലഡാക്കിലെ എല്ലാവര്‍ക്കുമറിയാം .മാപ് പ്രസിദ്ധീകരിച്ച സംഭവം ഗൗരവമുള്ളതാണ്.മോദി മിണ്ടണം എന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
ഇന്ത്യ ചൈനയ്‌ക്കെതിരെ കര്‍ശന നിലപാട് എടുക്കണം എന്ന് ശശി തരൂര്‍ ആവശ്യപ്പെട്ടു.ടിബറ്റിലുള്ളവര്‍ക്ക് സ്റ്റേപിള്‍ഡ് വിസ നല്കണം.തയ്വാനെയും ടിബറ്റിനെയും ചൈനയുടെ ഭാഗമായി അംഗീകരിക്കരുത്.ഒരു ചൈന നയത്തിന് പിന്തുണ നല്കരുതെന്നും ശശി തരൂര്‍ പറഞ്ഞു.
ജി20 ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ദില്ലിയില്‍ എത്താനിരിക്കെയാണ് വീണ്ടും പ്രകോപനവുമായി ചൈന രംഗത്തെത്തിയത്. അരുണാചല്‍ പ്രദേശും അക്‌സായി ചിനും ചൈനീസ് പ്രദേശങ്ങള്‍ ആണെന്ന് വ്യക്തമാക്കുന്ന ഭൂപടമാണ് ചൈന പുറത്തിറക്കിയത്. അതിര്‍ത്തി തര്‍ക്കം പരിഹരിക്കാനുള്ള നടപടികളെ ഇത് ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ ചൈനയെ ശക്തമായ പ്രതിഷേധം അറിയിച്ചു.