80% ആളുകള്‍ മോദിക്ക് അനുകൂലമായി ചിന്തിക്കുന്നുവെന്ന് 24രാജ്യങ്ങളില്‍ നടത്തിയ സര്‍വേ റിപ്പോര്‍ട്ട്; ജനപ്രീതിക്ക് കോട്ടം തട്ടിയില്ലെന്ന് ബിജെപി

80% ആളുകള്‍ മോദിക്ക് അനുകൂലമായി ചിന്തിക്കുന്നുവെന്ന് 24രാജ്യങ്ങളില്‍ നടത്തിയ സര്‍വേ റിപ്പോര്‍ട്ട്; ജനപ്രീതിക്ക് കോട്ടം തട്ടിയില്ലെന്ന് ബിജെപി

വിവിധ രാജ്യങ്ങള്‍ താമസിക്കുന്നവര്‍ ഉള്‍പ്പടെയുള്ള ഇന്ത്യക്കാരില്‍ 80 ശതമാനം പേര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അനുകൂലമായി ചിന്തിക്കുന്നുവെന്ന് സര്‍വേ റിപ്പോര്‍ട്ട്. പ്യൂ റിസേര്‍ച്ച് സെന്ററിന്റെ സര്‍വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. അടുത്ത കാലത്തായി ഇന്ത്യ കൂടുതല്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ സ്വാധീനശക്തിയായി വളര്‍ന്നുവെന്ന് പത്തില്‍ ഏഴ് ഇന്ത്യക്കാര്‍ വിശ്വസിക്കുന്നുവെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.


സര്‍വേയില്‍ പങ്കെടുത്ത 46 ശതമാനംപേര്‍ ആഗോളതലത്തില്‍ ഇന്ത്യയ്ക്ക് അനുകൂലമായി ചിന്തിക്കുമ്പോള്‍ 34 ശതമാനം പേര്‍ എതിരായി ചിന്തിക്കുന്നുണ്ട്. 16 ശതമാനംപേര്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. ഏറ്റവും കൂടുതല്‍ ഇന്ത്യയ്ക്ക് അനുകൂലമായ പ്രതികരണം ഉണ്ടായത് ഇസ്രയേലില്‍നിന്നാണ് 71 ശതമാനമെന്നും ജി 20 ഉച്ചകോടിക്ക് മുന്നോടിയായി നടത്തിയ പ്യൂ റിസേര്‍ച്ച് സെന്റര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയില്‍നിന്ന് 2,611 പേരടക്കം 24 രാജ്യങ്ങളില്‍നിന്നായി 30,861 പേര്‍ സര്‍വേയില്‍ പങ്കാളികളായെന്നാണ് കണക്ക്. സര്‍വേയില്‍ പങ്കെടുത്ത പത്തില്‍ എട്ടുപേര്‍ പ്രധാനമന്ത്രി മോദിക്ക് അനുകൂലമായി ചിന്തിക്കുമ്പോള്‍, ഇതില്‍ 55% പേര്‍ അദ്ദേഹത്തെ വളരെയധികം പിന്തുണയ്ക്കുന്നു. അഞ്ചില്‍ ഒരാള്‍ മോദിക്കെതിരായി അഭിപ്രായം രേഖപ്പെടുത്തിയെന്നാണ് കണക്ക്.

ഫെബ്രുവരി 20 മുതല്‍ മേയ് 22 വരെയുള്ള കാലത്താണ് സര്‍വേ നടത്തിയത്. സര്‍വേയില്‍ പങ്കെടുത്ത 49 ശതമാനം ഇന്ത്യക്കാര്‍ അമേരിക്കയുടെ സ്വാധീനം വര്‍ധിക്കുന്നതായി രേഖപ്പെടുത്തുകയും 41 ശതമാനം പേര്‍ റഷ്യയുടെ സ്വാധീനം വര്‍ധിക്കുകയാണെന്നും അഭിപ്രായപ്പെട്ടു.

Other News in this category



4malayalees Recommends